ഇസ്്ലാം എന്നാല്‍ അര്‍ത്ഥം പോലെ തന്നെ അത് മഹിമയുടെ, രക്ഷയുടെ മതമാണ്. എല്ലാവര്‍ക്കും ഗുണം ചെയ്യും. വൃക്ഷം വരെ ആവശ്യമില്ലാതെ മുറിക്കരുതെന്നാണ് മത കാഴ്ചപ്പാട്. നബി തങ്ങള്‍ പഠിപ്പിച്ചല്ലോ, ഒരു നായ ദാഹിച്ച് വന്ന് പച്ച മണ്ണ് കപ്പുകയാണ്. അത് കണ്ട് ഒരു മനുഷ്യന്‍ തന്റെ ഖുഫ കൊണ്ട് വെളളം മുക്കി നായക്ക് കൊടുത്തു. അതു കാരണം അദ്ദേഹം സ്വര്‍ഗാവകാശിയായി. തൊട്ടാല്‍ ഏഴു വട്ടം കഴുകേണ്ട നായയെ പോലും പരിഗണിക്കണം. പാമ്പിനോടാണെങ്കിലും നരിയോടാണെങ്കിലും എങ്ങനെ പെരുമാറണമെന്ന് ഇസ്്ലാമിലുണ്ട്.
വിശാലമായ മതമാണ് ഇസ്്ലാം. ആരോട് ഇടപെടാനും ഇസ്്‌ലാമില്‍ വിശാലതയുണ്ട്. അവിശ്വാസി അവിശ്വാസിയായി നിന്നോട്ടെ, അതില്‍ എന്താണ് പ്രശ്‌നമുളളത്. മനുഷ്യനെന്ന നിലക്കുളള എല്ലാ ഇടപെടലുകളും സാധ്യമാണ്. ആയതിനാല്‍ വിശ്വാസത്തിന് ഒരു മാറ്റവും വരില്ല. വരാന്‍ പാടില്ല. എന്നാല്‍, അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമായ മതം ഇസ്്‌ലാം മാത്രമാണ്. ഏക ഇലാഹല്ലാത്ത ഒന്നിനെ ഒരാള്‍ തേടിയാല്‍ അദ്ദേഹത്തില്‍ നിന്നത് സ്വീകരിക്കപ്പെടില്ല. അപ്പോള്‍ ഇസ്്‌ലാമിന് ഭേദഗതി വരുന്നതോ ഇസ്്‌ലാമിന്റെ സിദ്ധാന്തങ്ങള്‍ക്ക് ഇളവ് വരുന്നവയോ ആദര്‍ശം മാറുന്നതോ ആയ നിലക്കുളള ഒരു സഹകരണങ്ങളും പാടില്ല.
മുസ്്‌ലിമേതരനും മനുഷ്യനാണ്. മനുഷ്യനെന്ന അര്‍ഥത്തില്‍ എല്ലാവരേയും നാം മാനിക്കണം. മഹാനായ ഇബ്്‌റാഹീം നബി(അ)യുടെ അടുത്ത് വന്ന് ഒരു തീയാരാധകന്‍ എനിക്ക് ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഇബ്‌റാഹീം നബി(അ)പറഞ്ഞു, നീ മുസ്്‌ലിമാകൂ എന്നാല്‍ ഞാന്‍ ഭക്ഷണം തരാം. തത്സമയം അല്ലാഹു ഇബ്‌റാഹീം നബിക്ക് വഹ്‌യ് നല്‍കി, അറുപത് വയസ്സുവരെ ഞാന്‍ അയാള്‍ക്ക് തിന്നാന്‍ കൊടുത്തു, ഒരു ദിവസം നിങ്ങള്‍ക്ക് തിന്നാന്‍ കൊടുക്കാന്‍ കഴിയില്ലേ. ഇബ്‌റാഹീം നബി, ആ വ്യക്തിയ വിൡച്ച് പറഞ്ഞു, നിനക്ക് ഭക്ഷണം തരാത്തതിനാല്‍ എന്റെ രക്ഷിതാവ് എന്നെ കുറ്റപ്പെടുത്തി. ഇത് കേട്ട അദ്ദേഹം വിഷയത്തില്‍ ചിന്തിച്ച് ഇസ്്‌ലാം സ്വീകരിച്ചു. അല്ലാഹുവിന്റെ ഹിക്മത്ത് അങ്ങനെയാണ്, അല്ലാഹു വേണ്ടെന്നു വെച്ചാല്‍ ഹിദായത്ത് ലഭിക്കുകയുമില്ല. അബൂ ജഹലിന് നബിതങ്ങൡല്‍ നിന്ന് ഗുണം കിട്ടാഞ്ഞിട്ടല്ലല്ലോ, അല്ലാഹു വേണമെന്നുവെച്ചില്ല. ഫിര്‍ഒൗന്‍ വരെ മരണ സമയം ഞാന്‍ മൂസയുടെ രക്ഷിതാവിനെ കൊണ്ട് വിശ്വസിച്ചു എന്നു പറഞ്ഞു, പക്ഷെ അബൂജഹല് തന്റെ തല ഒന്നുകൂടെ നീട്ടി മുറിക്കാനാണ് ആവശ്യപ്പെട്ടത്.
ഒരിക്കല്‍ ഒരാള്‍ മക്കത്ത് ഒരു കുതിരയുമായി വന്നു. അത് അബൂജഹല്‍ വാങ്ങി. പണം പോകുമ്പോള്‍ തരാമെന്നു പറഞ്ഞു. പിന്നീട് തരാം, പിന്നീട് തരാം എന്നു പറഞ്ഞ് സമയം നീട്ടി അയാളെ സുയ്പാക്കി. അങ്ങനെ അദ്ദേഹം മക്കയിലെ പലരോടും ആവലാതി പറഞ്ഞു. പക്ഷെ അവരെല്ലാം അബൂജഹലിനെ പേടിച്ച് അദ്ദേഹം ഇൗ പ്രദേശത്തിന്റെ കാരണോരാണ് എന്നു പറഞ്ഞു ഒഴിഞ്ഞുമാറി. അങ്ങനെ ഒരാള്‍ നബി തങ്ങളെ പരിചയപ്പെടുത്തി. നബി തങ്ങള്‍ ഇതറിഞ്ഞപ്പോള്‍ അബൂജഹലിന്റെ കഴിവും പ്രാപ്തിയും മുഖവിലക്കെടുക്കാതെ പ്രശ്‌നം ഏറ്റെടുത്തു. കാരണം നബി തങ്ങള്‍ അബൂജഹലിനെ അല്ല, അല്ലാഹുവിനെയാണ് കാണുന്നത.് അക്രമിക്കപ്പെട്ടവനെ സഹായിക്കണമെന്നാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശം. ഇദ്ദേഹവുമായി അബൂജഹലിന്റെ വീട്ടില്‍ പോയി. അബൂ ജഹലിനോട് പറഞ്ഞു, ഇവന്റെ ഹഖ് നല്‍കൂ…. നല്‍കാം, നല്‍കാമെന്നല്ല അവനു പോണം, അങ്ങനെ വാങ്ങിക്കൊടുത്തു. അപ്പോള്‍ ഇസ്്‌ലാം അമുസ്്‌ലിമിനും മുസ്്‌ലിമിനും വേണ്ടത്് ചെയ്തു കൊടുക്കുന്ന മതമാണ്. ഒരു അമുസ്്‌ലിമാണന്നു കരുതി നിസ്സാരമാക്കാന്‍ പാടില്ല. റസൂലിന്റെ കാലത്ത് ഒരു മുസ്്‌ലിമും ജൂതനും തമ്മില്‍ പ്രശ്‌നമുണ്ടായി. ജൂതന്റെ ഭാഗത്ത് ശരിയായതിനാല്‍ റസൂലുല്ലാഹ് അവനു അനുകൂലമായി വിധിച്ചു. റസൂലിന്റെ വിധിയില്‍ അതൃപ്തനായ മുസ്‌ലിം മറ്റൊരു വിധിക്ക് വേണ്ടി ഉമര്‍ (റ) വിനോട് പരാതി പറഞ്ഞു. ഉമര്‍(റ) അകത്ത് പോയി വാളെടുത്താണ് വന്നത്. കാരണം റസൂലിന്റെ വിധിയെ അംഗീകരിക്കാന്‍ സാധിക്കാത്തവന് വാൡനേക്കാള്‍ നല്ല മരുന്നില്ല.
ഒരുദിവസം ഇതര മതത്തില്‍ പെട്ട ഒരുകൂട്ടര്‍ കേറിനു(കിണര്‍) കുറ്റിയടിക്കാന്‍ വന്നു. ഞാന്‍ പളൡയില്‍ നിന്നു വന്ന് വീടെത്താറായപ്പോള്‍ ഒരു ജീപ്പുമായി അവരെത്തി. ഇതിലൊന്നു കേറണമെന്നു പറഞ്ഞു. ഞാന്‍ കയറി. അങ്ങനെ അവരുടെ വീട്ടില്‍ പോയി സ്ഥാനം നോക്കി ഖിബ്്‌ലക്ക് തിരിഞ്ഞ് ബിസ്മി ചൊല്ലി കുറ്റിയടിച്ചു. ഇതാണ് മത സൗഹാര്‍ദ്ദം. നമ്മുടേത് നമ്മള്‍ ചെയ്യുക. എന്റെ അയല്‍വാസി വാടക വീട്ടുകാരന്‍ കല്യാണത്തിനു ക്ഷണിച്ചു ഞാന്‍ പോയി. ഒരു വാഴക്കുല നല്‍കി. അവിടെ ഞാന്‍ അയാളുടെ വിശ്വാസവും സമ്പത്തും ഒന്നും നോക്കാന്‍ നിന്നില്ല. അങ്ങനെ ഇത്തരം സഹകരിക്കാന്‍ പറ്റുന്നിടങ്ങൡ സഹകരണം വേണം. നമ്മുടെ മതാദര്‍ശം വിടാനും പാടില്ല.