എനിക്കിപ്പോൾ ഗോഡ്സെയെ വെറുക്കാൻ കൂടുതൽ കാരണങ്ങളുണ്ട്

വെറുക്കാൻ കാരണങ്ങളുണ്ടാകണം, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കാരണങ്ങൾ തിരഞ്ഞുപോകുന്ന കാലത്ത്, ഉറപ്പായും അങ്ങനെയൊന്നുണ്ടാകണം. പക്ഷേ, ഗോഡ്സെയെ വെറുക്കാൻ ഗാന്ധിയെ അയാൾ വെടിവെച്ചു എന്നതിനപ്പുറത്തേക്ക് ഒരു കാരണം തിരഞ്ഞു ചൊല്ലേണ്ട. പൊളിറ്റിക്കൽ സെൻസിലേക്ക് ഇതുവരെ എത്തിയിരുന്നില്ല. ഇപ്പോൾ, വിനോദകൃഷ്ണയുടെ 9 എം എം ബരേറ്റ വായിച്ചതിനു ശേഷം എനിക്കയാളോടു മാത്രമല്ല, അയാൾ ജീവിക്കുകയും പ്രചരിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്ത പ്രത്യയശാസ്ത്രത്തെയും കൂടുതൽ വെറുക്കാൻ കാരണങ്ങളുണ്ട്.

വിനായക് ഗോഡ്സെയെ, നാരായൺ ആപതെയെ, അവരുടെ ജീവിതത്തെ വായിക്കുമ്പോൾ നമുക്കവരോടു തോന്നാവുന്ന അനുതാപം പ്രശ്നമായി അനുഭവപ്പെടുന്ന വായന ഉണ്ടായേക്കും. അത്തരമൊരു വിമർശനം 9 എം എം ബരേറ്റയെക്കുറിച്ച് കാണുന്നുമുണ്ട്. ഗാന്ധിജി കൊല്ലപ്പെടേണ്ടതായിരുന്നുവെന്ന വിധത്തിൽ നോവലിന്റെ ആഖ്യാനം പുരോഗമിക്കുന്നുവെന്ന തോന്നൽ ആദ്യഘട്ടങ്ങളിൽ ഉണ്ടാകുന്നു.

സാഹിത്യത്തിന്റെ സാമൂഹികമായ സാധ്യത അതു വിനിമയം ചെയ്യുന്ന നീതിബോധമാണ്. നമുക്കനുഭവിക്കാൻ കഴിയാത്ത മറ്റൊരാളുടെ വൈകാരികമായ നിമിഷങ്ങളെ നമ്മുടെ അനുഭവമെന്നോണം പ്രതിഫലിപ്പിക്കാൻ സാഹിത്യത്തിനും മറ്റുള്ള ആവിഷ്കാരങ്ങൾക്കും കഴിയുന്നുണ്ട്. നാഥുറാം വിനായക് ഗോഡ്സെയെ, നാരായൺ ആപതെയെ, അവരുടെ ജീവിതത്തെ വായിക്കുമ്പോൾ നമുക്കവരോടു തോന്നാവുന്ന അനുതാപം പ്രശ്നമായി അനുഭവപ്പെടുന്ന വായന ഉണ്ടായേക്കും. അത്തരമൊരു വിമർശനം 9 എം എം ബരേറ്റയെക്കുറിച്ച് കാണുന്നുമുണ്ട്. ഗാന്ധിജി കൊല്ലപ്പെടേണ്ടതായിരുന്നുവെന്ന വിധത്തിൽ നോവലിന്റെ ആഖ്യാനം പുരോഗമിക്കുന്നുവെന്ന തോന്നൽ ആദ്യഘട്ടങ്ങളിൽ ഉണ്ടാകുന്നു. ചരിത്രത്തെ വക്രീകരിക്കാതെ അവതരിപ്പിക്കുന്നതിൽ എഴുത്തുകാരൻ സൂക്ഷിച്ച നിരുപാധികമായ പക്ഷംചേരാതിരിക്കലാണ് കാരണമെന്നു വിചാരിക്കാവുന്നതാണ്. ഘട്ടങ്ങളായി അവതരിപ്പിക്കുന്ന ഹിന്ദുത്വ ഭീകരതയുടെ തീവ്രത ഇത്തരമൊരു വായനയുടെ തോത് പതിയെ കുറയ്ക്കുന്നുമുണ്ട്. ഒരു ചരിത്രാഖ്യാനമെന്ന മുഴുവൻ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഭാവന സാന്ദ്രതയുള്ള നോവൽ നിർമിക്കാൻ വിനോദ് കൃഷ്ണയ്ക്കു സാധിച്ചു. ഒട്ടും ചോർച്ചയില്ലാത്ത വായനയുടെ രസതന്ത്രം അസ്വഭാവികതയൊന്നുമില്ലാതെ സാധ്യമാകുന്നുണ്ട്. ഘടനാപരമായ സാഹിത്യഭംഗിയോ, കഥാപാത്രങ്ങളുടെ അവതരണ മികവോ, കഥാപരമായ സവിശേഷതയൊ ഈ എഴുത്തിൽ ചർച്ചയാക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം, വായനക്കാരനെന്ന നിലയിൽ തികച്ചും രാഷ്ട്രീയമായ ബോധ്യത്തിലേക്ക്, വായനയിലേക്ക് ഇതെന്നെ കൊണ്ടെത്തിച്ചിട്ടുണ്ട്.

എന്നാൽ, ഇന്ത്യൻ ഫാഷിസ്റ്റ് പ്രൊപ്പഗണ്ടയുടെ ആസൂത്രണമൊരു നൂറ്റാണ്ടെങ്കിലും മുമ്പ് ഈ രാജ്യത്തിന്റെ ജനാധിപത്യ ബോധത്തെ നമസ്കരിക്കുന്നുണ്ട്. മതേതരമായ പാരമ്പര്യത്തെ ചോദ്യംചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ചരിത്രപരമായ ഭീതിയെ റിയലിസ്റ്റിക്കായ അവതരണത്തിലൂടെ സൃഷ്ടിക്കാൻ നോവലിസ്റ്റിനു കഴിഞ്ഞു.

തൊട്ടുമുകളിൽ ഫാഷിസം അതിൻ്റെ ഗില്ലറ്റിൻ മൂർച്ചയേറ്റി നമ്മെ കാത്തിരിക്കുന്നുണ്ടെന്ന് അപകടകരമായ അവസ്ഥ ഭീതിയോടെ കേൾക്കാൻ തുടങ്ങിയത് അൽപ്പമെങ്കിലും മുമ്പാണ്. എന്നാൽ, ഇന്ത്യൻ ഫാഷിസ്റ്റ് പ്രൊപ്പഗണ്ടയുടെ ആസൂത്രണമൊരു നൂറ്റാണ്ടെങ്കിലും മുമ്പ് ഈ രാജ്യത്തിന്റെ ജനാധിപത്യ ബോധത്തെ നമസ്കരിക്കുന്നുണ്ട്. മതേതരമായ പാരമ്പര്യത്തെ ചോദ്യംചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ചരിത്രപരമായ ഭീതിയെ റിയലിസ്റ്റിക്കായ അവതരണത്തിലൂടെ സൃഷ്ടിക്കാൻ നോവലിസ്റ്റിനു കഴിഞ്ഞു. അരാഷ്ട്രീയമായ അജണ്ടകളെ പുതിയകാലത്ത് അവതരിപ്പിക്കാൻ ഹിന്ദുത്വ ഭീകരർ ഉപയോഗിക്കുന്ന ടൂളുകളെ നോവലിൽ വിന്യസിച്ച രീതിയും വർത്തമാന ഇന്ത്യൻ സാഹചര്യങ്ങളോടു ചേർന്നുനിൽക്കുന്നതാണ്.

ഗാന്ധിയെ നിരന്തരം വധിക്കാൻ ശ്രമിക്കുകയും, 1948 ജനുവരി 30ന് വെടിവെച്ചു വീഴ്ത്തുകയും ചെയ്തവർ രാജ്യം ഭരിക്കുന്ന സന്ദർഭത്തിൽ, ഗാന്ധിയുടെ കല്ലറയിൽ അവർതന്നെ പനിനീർ പുഷ്പങ്ങൾ വിതറുന്ന വൈരുധ്യത്തെ നോർമലൈസ്ഡായ കക്ഷിരാഷ്ട്രീയ അനുഭവമായി നമുക്കു മുന്നിൽ അവതരിപ്പിക്കുന്നതിൽ അവർ കാലങ്ങളായി നിർമിച്ചടുത്ത പൊതുബോധം പ്രവർത്തിക്കുന്ന വിധം അപകടകരമാണ്. ഇത്തരത്തിലുള്ള തെളിച്ചത്തിലേക്കു വായനയെ കൊണ്ടുവരികയും, കൃത്യമായ ചോദ്യങ്ങൾക്കു വിധേയപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് നോവൽ അവസാനിക്കുന്നത്. ഗാന്ധിവധത്തിന്റെ ചരിത്രപരമായ അവശേഷിപ്പുകളെ മുഴുവൻ സർഗാത്മകമായി, രാഷ്ട്രീയമായി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതിനോടൊപ്പം, ഗാന്ധി ഘാതകരുടെ ആശയത്തെ പ്രശ്നവത്കരിക്കാനും, പുതിയകാലത്ത് അതെങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നു ബോധ്യപ്പെടുത്താനും 9 എം എം ബരേറ്റയ്ക്കു കഴിയുന്നുണ്ട്.

വർത്തമാന ഇന്ത്യയുടെ ഫാഷിസ്റ്റ് രാഷ്ട്രീയ സാഹചര്യത്തെ അഭിസംബോധന ചെയ്താണ് ഈ പുസ്തകം വലിയ സാംസ്കാരികമായ പ്രതിരോധമായിത്തീരുന്നത്. ആർഎസ്എസിനെയും അവരുത്പാദിപ്പിക്കുന്ന വെറുപ്പിനെയും പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത തുറന്നു കാണിക്കുന്നുന്നുണ്ട്. ഇതു വായിച്ചു കഴിയുമ്പോഴേക്കും, നിങ്ങൾക്കും ഗോഡ്സെയെ, അയാളുടെ പ്രത്യയശാസ്ത്രത്തെ വെറുക്കാൻ കൂടുതൽ കാരണങ്ങൾ കിട്ടും.

ജുനൈദ് വരന്തരപ്പിള്ളി

ജുനൈദ് വരന്തരപ്പിള്ളി

യുവകവി, എഴുത്തുകാരൻ, നിയമ വിദ്യാർത്ഥി

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×