ആ തോക്കിനിയും പൊട്ടരുത്

നൂറ്റാണ്ടുകള്‍ കൊളോണിയൽ അധികാരത്തിൻ്റെ അവശതകൾ അനുഭവിച്ച ഇന്ത്യ, വൈദേശിക ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയത് 1947 ആഗസ്ത് പതിനഞ്ചിനാണ്. ആ സ്വാതന്ത്ര്യം ഒരു സുപ്രഭാതത്തില്‍ ബ്രിട്ടീഷുകാര്‍ തങ്ങളുടെ ഔദാര്യമായി വച്ചുനീട്ടിയതല്ല. ദശാബ്ദങ്ങളോളം നീണ്ടുനിന്ന നിരന്തര സ്വാതന്ത്ര്യ സമരങ്ങളുടെ, പ്രക്ഷോഭങ്ങളുടെ ഫലമായിരുന്നു സ്വാതന്ത്ര്യലബ്ധി.

അതിനുവേണ്ടി മുന്നില്‍നിന്ന് പോരാടിയ നിരവധി പേരുണ്ട്. മരിച്ചുവീണവരുണ്ട്. ജയിലില്‍ കഴിഞ്ഞവരുണ്ട്. തന്നാലാവുന്നത് ചേർത്തുവെച്ചവരുണ്ട്. ഇത്തരത്തിലുള്ള മുഴുവൻ മൂവ്മെൻ്റുകളെയും ഏകോപിപ്പിക്കുന്നതിൽ, നേതൃത്വം നൽകിയതിൽ പ്രധാനമായും മഹാത്മാഗാന്ധിക്കുള്ള പങ്ക് നിസ്തുലമാണ്. രാജ്യത്തെ നിലനിന്നിരുന്ന സാമൂഹികമായ വൈവിധ്യങ്ങളെ ചേർത്ത് നിർത്തി വൈകാരികമായ ദേശീയ ബോധത്തെ ഏകോപിപ്പിക്കാനും, തുടർന്ന് അതിനെ അഹിംസയിൽ അധിഷ്ഠിതമായി ക്രമപ്പെടുത്താനും ഗാന്ധിക്ക് കഴിഞ്ഞു.

ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജാശകുന്‍ പാണ്ഡെ ആ ഹീനകൃത്യം ചെയ്തു രാജ്യത്തെ വീണ്ടും ഞെട്ടിച്ചു. ഗാന്ധിജിയുടെ രൂപമുണ്ടാക്കി അതിലേക്ക് നിറയൊഴിച്ചു! ശേഷം ആ രൂപത്തെ തീയിട്ട് ചുട്ടു! ഏഴ് പതിറ്റാണ്ടു മുമ്പ് നടന്ന ആ ഭീകരകൃത്യം പ്രതീകാത്മകമായി പുനരാവിഷ്‌കരിച്ചിരിക്കുകയാണ്.

സ്വതന്ത്ര ഇന്ത്യയില്‍ ഭരണ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥയോടും ചേർന്ന് നിൽക്കാനൊ, പദവി സ്വീകരിക്കാനൊ തയ്യാറാവാത്ത ഗാന്ധിജിയെ ലോകം മഹാത്മായെന്ന് വിളിച്ചു. അദ്ദേഹം രാഷ്ട്രപിതാവായി അംഗീകരിക്കപ്പെട്ടു.
സ്വാതന്ത്ര്യസമരത്തിനിടയില്‍ ബ്രിട്ടീഷ് അധികാര ബോധത്തിൻ്റെ ആട്ടും തുപ്പും ചവിട്ടും ഏറ്റുവാങ്ങി, പിറന്ന നാടിൻ്റെ മോചനത്തിനു വേണ്ടി ചേർന്നുനിൽക്കാൻ ഗാന്ധി ആഹ്വാനം ചെയ്തു. പക്ഷേ, സ്വാതന്ത്ര്യം നേടി അഞ്ചരമാസം പിന്നിട്ടപ്പോള്‍ ഒരിന്ത്യക്കാരന്‍ ആ മഹാത്മാവിനെ നിഷ്‌ക്കരുണം കൊന്നുകളഞ്ഞു. 1948 ജനുവരി മുപ്പതിന് ഞെട്ടിക്കുന്ന ആ വാർത്ത രാജ്യം കേട്ടു. രാഷ്ട്രപിതാവ് തന്റെ കര്‍മഭൂമിയില്‍ മരിച്ചുവീണു. ആ ദിവസം ഗാന്ധിയുടെ രക്തസാക്ഷിത്വദിനമായിട്ടാണ് നമ്മൾ ഓര്‍ക്കുന്നത്.

2019 ലാണ്, രാജ്യമൊന്നടങ്കം ഗാന്ധിയുടെ രക്തസാക്ഷിദിനം ആചരിക്കുന്നു. ഗാന്ധിയെ അനുസ്മരിക്കുന്ന വിവിധ പരിപാടികൾ രാജ്യത്ത് നടക്കുമ്പോള്‍ ‘ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജാശകുന്‍ പാണ്ഡെ ആ ഹീനകൃത്യം ചെയ്തു രാജ്യത്തെ വീണ്ടും ഞെട്ടിച്ചു. ഗാന്ധിജിയുടെ രൂപമുണ്ടാക്കി അതിലേക്ക് നിറയൊഴിച്ചു! ശേഷം ആ രൂപത്തെ തീയിട്ട് ചുട്ടു! ഏഴ് പതിറ്റാണ്ടു മുമ്പ് നടന്ന ആ ഭീകരകൃത്യം പ്രതീകാത്മകമായി പുനരാവിഷ്‌കരിച്ചിരിക്കുകയാണ്. കാവി വസ്ത്രം ധരിച്ച് ചിരിച്ചുകൊണ്ട് ഈ ക്രൂരകൃത്യം ചെയ്ത ആ ഇന്ത്യക്കാരി ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ മാല ചാര്‍ത്തുകയും മധുരപലഹാരം വിതരണം നടത്തുകയും ചെയ്തു. അലിഗഡ് മേഖലയില്‍പെട്ട നൗറംഗാബാദിലാണ് ‘ഹിന്ദു മഹാസഭ’ ഈ പരിപാടി നടത്തിയത്. ഹിന്ദുവായി ജനിച്ച് ഹിന്ദുവായി ജീവിച്ച് ഹരേ റാം എന്നുച്ചരിച്ച് ഹിന്ദുവായി മരിച്ചുവീണ ഗാന്ധിജിയെ ഹിന്ദുത്വ അജണ്ടകൾക്ക് വേണ്ടി വെടിവെച്ചുകൊന്നത് ഹിന്ദുമഹാസഭാ നേതാവാണെന്നത് എന്തുമാത്രം വൈരുധ്യമാണ്. അതേ ഹിന്ദുമഹാസഭയുടെ ഇന്നത്തെ നേതാവ് ഗാന്ധിജിയെ വീണ്ടും ‘വെടിവെച്ചു’ കൊന്ന് ദഹിപ്പിച്ചിരിക്കുന്നു.

മീഡിയ ഈ സംഭവം കേവല വാര്‍ത്തയില്‍ ഒതുക്കി. മുഖ്യധാരാ പത്രമാധ്യമങ്ങള്‍ മുഖപ്രസംഗം എഴുതിയില്ല. ആകെക്കൂടി സംഭവിച്ചത് പൂജയ്‌ക്കൊപ്പം നിന്ന നാലുപേരെ യു പി പോലീസ് കസ്റ്റഡിയിലെടുത്തു എന്നത് മാത്രമാണ്.

ഗാന്ധിജിയെ കൊന്നതില്‍ ഘാതകനോ ഘാതകന്റെ പാര്‍ട്ടിയായ ഹിന്ദു മഹാസഭയ്‌ക്കോ അശേഷം മനസ്താപമില്ലെന്നല്ല, അതില്‍ അഭിമാനം കൊള്ളുകയാണവര്‍. ഗാന്ധിജി കൊല്ലപ്പെട്ട ദിവസം ഇന്ത്യയൊന്നാകെ രക്തസാക്ഷിത്വദിനമാചരിക്കുമ്പോള്‍ ഹിന്ദു മഹാസഭക്കാര്‍ ആ കൊലപാതകം ശൗര്യമായിരുന്നു എന്ന സന്ദേശം നല്‍കിക്കൊണ്ട് ജനുവരി മുപ്പത് ‘ശൗര്യ ദിവസ്’ ആയി ആചരിക്കുന്നു. ഗാന്ധിജിയെ കൊന്ന കൊടുംഭീകരനെ 1949 നവംബര്‍ പതിനഞ്ചിന് ഇന്ത്യയിലെ പരമോന്നത നീതിപീഠം തൂക്കിലേറ്റി.
എന്നാല്‍ നവംബര്‍ പതിനഞ്ചിന് ‘ബലിദാന്‍’ ദിനമായി ആചരിക്കുന്നുണ്ടത്രേ. ഈ ഹിന്ദുമഹാസഭ ഭീകരവാദികളല്ലെങ്കില്‍ പിന്നെ ആരാണ് ഇന്ത്യന്‍ പരിപ്രേക്ഷ്യത്തില്‍ ഭീകരവാദികള്‍ ? അതുകൊണ്ടരിശം തീരാത്തത്തിനു ഗോഡ്‌സെ പ്രതിമയുണ്ടാക്കിവച്ച് അതില്‍ മാലചാര്‍ത്തി പൂജയര്‍ പ്പിച്ചുകൊണ്ടാണല്ലോ ‘പൂജ’ വീണ്ടും ഗാന്ധിവധം നടത്തിയത്.

പാര്‍ലമന്റ് ആക്രമണക്കേസില്‍ പങ്കെടുത്തു എന്നാരോപിക്കപ്പെട്ടവരുടെ പേരുകള്‍ പരാമര്‍ശിച്ചു എന്നാരോപിച്ചുകൊണ്ട് ജവഹര്‍ലാല്‍ യൂനിവേഴ്‌സിറ്റി കാമ്പസില്‍ നിന്ന് കേന്ദ്രഗവണ്‍മെന്റിന്റെ പോലീസ് എത്രപേരെ ‘യമപുരി’ക്കയച്ചു എന്നതിന് തിട്ടമില്ല. രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചതിനു നേരെ ഒരക്ഷരം ഉരിയാടാതെ ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ പ്രസിഡന്റും രാജ്യദ്രോഹത്തിനും ഗാന്ധി നിന്ദയ്ക്കും കൂട്ടുനില്ക്കുകയാണ്. എങ്ങനെ കൂട്ടുനില്ക്കാതിരിക്കും. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സഹയാത്രികരാണ് ഗാന്ധി വധാനുയായികള്‍. രണ്ടാമതും ഗാന്ധിജിയെ കൊന്ന പൂജയും കേന്ദ്രഭരണകക്ഷി നേതാക്കളും ഒന്നിച്ചുനില്ക്കുന്ന ചിത്രം പൂജതന്നെ 2017 മാര്‍ച്ച് പത്തൊമ്പത്തിന് ഫെയ്‌സ്ബുക്കിലിട്ടിരുന്നു.
കേന്ദ്രമന്ത്രി ഉമാഭാരതിയും മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാനും ഒരുമിച്ചുള്ള പൂജയുടെ ചിത്രപ്രദര്‍ശനം വ്യക്തമായ ഒരു ദിശാസൂചകമാണ്.

നമ്മെ പേടിപ്പിക്കുന്ന മറ്റൊരു ഘടകമുണ്ട്. ‘ഗാന്ധിവധം’ ഒരു വലിയ കാര്യമായി ഇന്ത്യക്കാര്‍ കാണുന്നില്ല എന്നതാണത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍, സാംസ്‌കാരിക നേതാക്കള്‍, ഭരണാധികാരികള്‍ തുടങ്ങി ആരും പ്രതികരിക്കുന്നില്ല. മീഡിയ ഈ സംഭവം കേവല വാര്‍ത്തയില്‍ ഒതുക്കി. മുഖ്യധാരാ പത്രമാധ്യമങ്ങള്‍ മുഖപ്രസംഗം എഴുതിയില്ല. ആകെക്കൂടി സംഭവിച്ചത് പൂജയ്‌ക്കൊപ്പം നിന്ന നാലുപേരെ യു പി പോലീസ് കസ്റ്റഡിയിലെടുത്തു എന്നത് മാത്രമാണ്. യോഗിയുടെ സര്‍ക്കാര്‍ പൂജയെ ഒന്നും ചെയ്യില്ല എന്ന് ആര്‍ക്കാണറിയാത്തത്! എവിടേക്കാണ് നാം പോകുന്നത്!
ഗോഡ്‌സെയുടെ ഗാന്ധിവധത്തില്‍ തങ്ങള്‍ക്കുള്ള പങ്കാളിത്തം സംഘ്പരിവാര്‍ പരസ്യമായി നിഷേധിക്കുന്നുണ്ടെങ്കിലും സ്വകാര്യമായി ആ നീചകൃത്യത്തെ വാഴ്ത്തുന്നുണ്ട്. അതിനാലാണ് ഗോഡ്‌സെയുടെ പേരില്‍ അമ്പലം പണിയാനും പ്രതിമ നിര്‍മിക്കാനും ഉത്സാഹം കാട്ടുന്ന സംഘികള്‍ ഇന്ത്യയുടെ രാഷ്ട്രപിതാവായി ഗാന്ധിജിയെ അംഗീകരിക്കാന്‍ കൂട്ടാക്കാത്തതും ഗാന്ധിവധത്തിലെ പ്രതിയായി ജീവപരന്ത്യം ശിക്ഷ കഴിഞ്ഞു പുറത്തുവന്ന ഗോപാല്‍ ഗോഡ്‌സെയെ വാഴ്ത്തപ്പെട്ടവനാക്കി നാഗ്പ്പൂരിലടക്കം വരവേല്‍പ്പ് നല്‍കിയത് സംഘ്പരിവാറാണ്. ഗാന്ധി വധത്തില്‍ പങ്കില്ലെന്ന ആര്‍ എസ് എസ് വാദം ചരിത്രനിഷേധമായ കപടത മാത്രം.

ഹിന്ദുവായി ജനിച്ച് ഹിന്ദുവായി ജീവിച്ച് ഹരേ റാം എന്നുച്ചരിച്ച് ഹിന്ദുവായി മരിച്ചുവീണ ഗാന്ധിജിയെ ഹിന്ദുത്വ അജണ്ടകൾക്ക് വേണ്ടി വെടിവെച്ചുകൊന്നത് ഹിന്ദുമഹാസഭാ നേതാവാണെന്നത് എന്തുമാത്രം വൈരുധ്യമാണ്.

ഈ കപടതയിൽ നിന്നാണ് അവർ ഈ രാജ്യത്തെ വീണ്ടും ആക്രമിച്ചുകൊണ്ടിരിക്കുന്നത്. ആരൊക്കെയോ സ്വപ്നം കണ്ടിരുന്ന രാജ്യത്തെ, ഒന്നാകെ നശിപ്പിക്കുകയാണ് സംഘപരിവാർ. എല്ലാ നിയമ സംഹിതകളും കൂട്ടിയോജിപ്പിച്ച് തരിപ്പണമാക്കുകയാണ് ജനാധിപത്യ രാജ്യമെന്ന ഇന്ത്യയിൽ. ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയിൽ നിന്ന് ഗാന്ധിജിയെ തന്നെ പുറത്താക്കി കൊണ്ടാണ് സംഘപരിവാർ നിയമം നടപ്പിലാക്കുന്നത് എന്നത് വസ്തുതാപരം തന്നെയാണ്. പാർലമെന്റിൽ ഗാന്ധിജിക്ക് അപ്പുറത്ത് ഗാന്ധി കൊലപാതകത്തിലെ പ്രതിയെ കൂടി ഉൾപ്പെടുത്തിയത് ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.

പാഠപുസ്തകങ്ങളിൽ നിന്ന് തിരുത്തെഴുത്തുകൾ നിറഞ്ഞൊഴുകുമ്പോൾ ചരിത്രങ്ങൾ ഇല്ലാതാകുമ്പോൾ ബാബരിയും മുകൾവംശ ചരിത്രങ്ങളും ഒക്കെ ഓർമ്മകളാകുമ്പോൾ പ്രതിരോധിക്കുകയല്ലാതെ വേറെ വഴിയില്ല. നല്ല നാളുകൾ ഉണരുമെന്ന പ്രതീക്ഷ വെക്കുന്ന ജനാധിപത്യ വിശ്വാസികളുടേതാണ് ഈ രാജ്യം.

ശമീം കീഴുപറമ്പ്

ശമീം കീഴുപറമ്പ്

എഴുത്തുകാരൻ, വിദ്യാർത്ഥി

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×