മരിക്കാത്ത ഗാന്ധിയൻ എക്ണോമിക്സ്

ഗാന്ധിയുടെ ദീർഘവീക്ഷണവും ലളിതജീവിതവും നേതൃ പാഠവവുമൊക്കെ നാലു കോണുകളിൽ നിന്നും പ്രശംസിക്കപ്പെട്ടുവെങ്കിലും തൻ്റെ ദർശനങ്ങളിലൂടെ ഒരു സാമ്പത്തികജ്ഞാനിയെന്ന നിലയിൽ പലപ്പോഴും മുഖവിലക്കെടുക്കപ്പെടുന്നില്ല എന്നിടത്താണ് ഗാന്ധിയൻ സാമ്പത്തിക ശാസ്ത്രത്തെ ജെ.സി കുമരപ്പ ഉയർത്തിക്കൊണ്ടുവന്നത്.പ്രാഥമികമായി കുമരപ്പ ഗ്രാമീണ വികസനങ്ങളിലൂന്നിയ വികസന പദ്ധതികളാണ് ഇതിലൂടെ ആവിഷ്കരിച്ചതെങ്കിലും ഇതിന് ബഹുമുഖ മാനങ്ങളുണ്ട്.

സുസ്ഥിരതക്ക് (Sustainabilism) എന്നും യോഗ്യമായത് ലളിത ജീവിതവും(Plane living) പ്രാദേശിക ഉത്പാദനവും സമ്പത്തിന്റെ വിതരണവുമാണെന്ന് ഉറച്ചു വിശ്വസിക്കുകയും അതിലൂടെ ഒരു വെൽഫെയർ എക്കണോമിസ്റ്റായി രൂപാന്തരപ്പെടുകയും ചെയ്തു ഗാന്ധി.

ലളിതജീവിതം, ചെറുകിട ഉത്പാദനം, സമ്പത്ത് വിതരണം എന്നീ മൂന്ന് കോണുകളിലൂടെയാണ് പ്രധാനമായും ഗാന്ധിയൻ സാമ്പത്തിക ശാസ്ത്രത്തെ നിരീക്ഷിക്കപ്പെടുന്നത്. കുടിൽ വ്യവസായം, ബ്രെഡ് ലേബർ എന്നീ സംസാരങ്ങൾ പൊതുവെ ഗാന്ധിയെ ഒരു പ്രോട്ടോ-ഹിപ്പിയായി വിലയിരുത്തുന്നു. വ്യാവസായികവൽക്കരണത്തിൽ ഇന്ത്യ പാശ്ചാത്യൻ രീതി അവലംബിക്കുന്ന പക്ഷം വെട്ടുകിളികൾ പാഠം നഗ്നമാക്കുന്ന പോലെ അത് ഇന്ത്യയെ നഗ്നമാക്കുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അഹിംസ വക്താക്കളുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുകയും വ്യാവസായിക വൽക്കരണത്തെ മനുഷ്യർക്കും പ്രകൃതിക്കുമെതിരെയുള്ള ഹിംസയായി കണക്കാക്കുകയും ചെയ്തു. പ്ലെയിൻ ലിവിങ് (ലളിതജീവിതം) എന്ന ആശയത്തെ കൃത്യമായി വരച്ചിടുക കൂടി ചെയ്യുന്നുണ്ടിത്. പ്രശസ്ത മനശാസ്ത്രജ്ഞനായ എറിക് ഫ്രോം, ഹാവിംഗ് മോഡിനെയും (Having mode- I have a wife and kids) ബീയിംഗ് മോഡിനെയും (Being mode- I am a husband and father) വേർതിരിച്ച രീതിയിലുള്ളൊരു വേർതിരിവ്, സ്റ്റാൻഡേർഡ് ഓഫ് ലിവിങ്ങും (Standard of living) സ്റ്റാൻഡേർഡ് ഓഫ് ലൈഫും (Standard of life) തമ്മിൽ ഗാന്ധിയുണ്ടാക്കി. ലിവിംഗ് ഉപജീവനമാർഗ്ഗവും കൂടുതൽ ഭൗതികവുമാണെന്നിരിക്കെ അത് അമിതോപയോഗത്തിലേക്കെത്തിക്കുന്നു. ലൈഫ് പ്രധാനമായും ആന്തരിക മൂല്യങ്ങളിലധിഷ്ഠിതമാണ്. അത് ആവശ്യങ്ങളെ മാത്രമേ കാണുകയുള്ളൂ. ഉപഭോക്താക്കൾ എത്രമാത്രം ഉപഭോഗം നടത്തുന്നുവെന്നോ ആഡംബരത്തിൽ അഭിരമിക്കുന്നുവെന്നോ അല്ലായിരുന്നു അദ്ദേഹത്തിൻറെ ആശങ്ക, അതിനൊക്കെയുമപ്പുറം ജീവിതത്തിന് അർത്ഥം ലഭിക്കുന്നതിൽ അവകൾക്ക് വല്ല പങ്കുമുണ്ടോ എന്നിടത്തായിരുന്നു ഗാന്ധി.

പരസ്പരാശ്രിത ലോകത്ത് പരിസ്ഥിതി സുസ്ഥിരതയും സാമൂഹിക സാമ്പത്തിക നീതിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു എന്നതുകൊണ്ട് തന്നെ മുന്നോട്ടുവെച്ച ആശയങ്ങളിലെല്ലാം പരിസ്ഥിതിക്ക് ഒരിടമുണ്ടായിരുന്നു. ‘എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ളതെല്ലാം ഭൂമിയിലുണ്ട്,എന്നാൽ അത്യാഗ്രഹത്തിനുള്ളതില്ല’ എന്ന വാക്കിൽ അതിൻ്റെ പ്രതിധ്വനിയുണ്ട്. ജനങ്ങൾക്ക് പ്രാധാന്യം നൽകുന്ന മികച്ചൊരു സമ്പദ് വ്യവസ്ഥയെ എങ്ങനെ സുസ്ഥിരമായി കെട്ടിപ്പടുക്കാം എന്ന ചിന്ത ജീവിതത്തിലുടനീളമുണ്ടായിരുന്നു. പണമൂലധനത്തെക്കാൾ ഹ്യൂമൺ ക്യാപ്പിറ്റലിലധിഷ്ഠിതമായിരിക്കണം സമ്പദ് വ്യവസ്ഥയെന്ന് വിശ്വസിച്ചു. അങ്ങനെയെങ്കിൽ ഹിംസാത്മകമായ വ്യാവസായിക വികസനം മാറി നിൽക്കുകയും അഹിംസാത്മകമായ മാനുഷികോൽപാദനം പകരം നിൽക്കുകയും ചെയ്യും.

മുന്നോട്ടുവെച്ച ആശയങ്ങളിലെല്ലാം പരിസ്ഥിതിക്ക് ഒരിടമുണ്ടായിരുന്നു. ‘എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ളതെല്ലാം ഭൂമിയിലുണ്ട്,എന്നാൽ അത്യാഗ്രഹത്തിനുള്ളതില്ല’ എന്ന വാക്കിൽ അതിൻ്റെ പ്രതിധ്വനിയുണ്ട്.

ചെറുകിട ഉൽപാദനത്തെ മുന്നോട്ടുവച്ചത് പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രാദേശിക വിഭവങ്ങൾ തന്നെ ലഭ്യമാക്കുക എന്നർത്ഥത്തിലാണ്. ലേബർ-സേവിംഗ് ടെക്നോളജിയെക്കാൾ ലേബർ-യൂസിങ് ടെക്നോളജികൾ ഉപയോഗിക്കണമെന്നും അതിലൂടെ എല്ലാവർക്കും ജോലി ലഭിക്കുമെന്നും അദ്ദേഹമെഴുതി. ഇതിൽ നിന്നാണ് യഥാർത്ഥത്തിൽ ‘ബ്രെഡ് ലേബർ’ ഉയർന്നുവന്നത്. അവനവൻ്റെ ആവശ്യത്തിനുള്ള അപ്പത്തെക്കാൾ അധികം എല്ലാവർക്കും ഉണ്ടാക്കാൻ കഴിയുമെന്നും ആ ജോലിയെങ്കിലും എല്ലാവരും ചെയ്യണമെന്നും ആഹ്വാനം ചെയ്തു. മറ്റുള്ളവരുടെ അധ്വാനത്തിൽ ജീവിക്കുന്നതിനു പകരം സ്വന്തം നിലനിൽപ്പിനെ പിന്തുണക്കാൻ എല്ലാവരും ബ്രഡ്ലേബർമാരെങ്കിലും ആവണമെന്നായിരുന്നു ഇതിൻറെ കാതൽ. ഇത് തന്നെയായിരുന്നു സ്വാശ്രയത്വത്തിന്റെ വഴിയായി മുന്നോട്ട് വെച്ചത്. ഇന്ത്യൻ കർഷകരുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനുമുള്ള പ്രചാരണത്തിൽ ഗാന്ധി പിന്നീട് ഈ ആശയം സ്വീകരിക്കുന്നുണ്ട്. സ്വാശ്രയത്വമാണ് സ്വരാജിലൂടെ മുന്നോട്ടുവെക്കപ്പെട്ടത്. കോർപ്പറേറ്റ് ഭരണത്തിന്റെയും ആഗോളീകരണത്തിന്റെയും നവ ലിബറൽ പരിഷ്കാരങ്ങളുടെയും കാലത്ത് സ്വരാജിന് പ്രസക്തിയേറെയുണ്ട്. പ്രാദേശികമായി ലഭ്യമാകുന്ന വസ്തുക്കളെയും അറിവുകളെയും സമൂഹത്തെയും ഉപയോഗപ്പെടുത്തി പ്രാദേശിക സമ്പദ് വ്യവസ്ഥ സൃഷ്ടിച്ചെടുത്ത് സ്വയം പര്യാപ്ത നേടലാണ് സ്വദേശി(നമ്മുടെ രാജ്യത്ത് നിർമ്മിച്ചത്). സാമ്പത്തിക ജനാധിപത്യത്തിന്റെ ആണിക്കല്ലെന്ന് വിശേഷിക്കപ്പെട്ടു പലപ്പോഴും സ്വദേശിയെ.

ഉപഭോക്താക്കൾ എത്രമാത്രം ഉപഭോഗം നടത്തുന്നുവെന്നോ ആഡംബരത്തിൽ അഭിരമിക്കുന്നുവെന്നോ അല്ലായിരുന്നു അദ്ദേഹത്തിൻറെ ആശങ്ക, അതിനൊക്കെയുമപ്പുറം ജീവിതത്തിന് അർത്ഥം ലഭിക്കുന്നതിൽ അവകൾക്ക് വല്ല പങ്കുമുണ്ടോ എന്നിടത്തായിരുന്നു ഗാന്ധി.

മുന്നോട്ട് വെച്ച തന്റെ ആശയങ്ങളിലൂടെയെല്ലാം ഉൽപാദന ക്ഷമതയിലും(Productivity ), ലാഭത്തിലും(Profit ), വളർച്ചയിലും മാത്രം കേന്ദ്രീകരിച്ചുള്ള നാഗരിക സങ്കല്പം ഒരിക്കലും സുസ്ഥിരമല്ലെന്ന് നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. എല്ലാമടങ്ങിയ സുസ്ഥിരതക്ക് (Sustainabilism) എന്നും യോഗ്യമായത് ലളിത ജീവിതവും(Plane living) പ്രാദേശിക ഉത്പാദനവും സമ്പത്തിന്റെ വിതരണവുമാണെന്ന് ഉറച്ചു വിശ്വസിക്കുകയും അതിലൂടെ ഒരു വെൽഫെയർ എക്കണോമിസ്റ്റായി രൂപാന്തരപ്പെടുകയും ചെയ്തു ഗാന്ധി.

ഇജ്‌ലാൽ യാസിർ

ഇജ്‌ലാൽ യാസിർ

ഗവേഷകൻ, ലേഖകൻ. കാലിക്കറ്റ് യൂണിവേഴ്സിറ്റി എംഎ എക്ക്ണോമിക്സിൽ രണ്ടാം റാങ്ക് നേടി.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×