ഗണ്ഡകി നദി

ബിഹാറിൻ്റെയും നേപ്പാളിൻ്റെയും അതിർത്തിയിൽ ഒരിക്കൽ ഞാനൊരു സ്കൂളിൽ ജോലിചെയ്തിരുന്നു. ആദ്യ ദിനങ്ങളിൽ ഞാൻ കരുതിയത് അവിടെ മലയാളികളാരും ഇല്ലെന്നായിരുന്നു. അതിനാൽ തന്നെ അവിടെ നിന്നു നമ്മുടെ ഭക്ഷണം ലഭിച്ചിരുന്നില്ല. വല്ലപ്പോഴും കട്ടൻ ചായയും, കഞ്ഞിയും ഉണ്ടാക്കിയായിരുന്നു ഞാൻ കേരളത്തെ അനുഭവിച്ചിരുന്നത്. ഒരു വൈകുന്നേരം ആളൊഴിഞ്ഞ നേരത്ത് ആ സ്കൂളിലെ ക്ലർക്ക് സജിത; നാൽപ്പത് വയസ് കാണും , ചെറിയ ഭയത്തോടെയാണെങ്കിലും രഹസ്യമെന്ന രീതിയിൽ പതിഞ്ഞ ശബ്ദത്തിൽ എന്നോട് ഇങ്ങനെ പറഞ്ഞു:

“സാർ ഞാൻ മലയാളിയാണ് ”

എനിക്കെന്റെ ചെവികളെ വിശ്വസിക്കാനായില്ല. തദ്ദേശീയരെപ്പോലെ പ്രാകൃതമായ മൈഥിലി സംസാരിക്കുന്ന ഈ സ്ത്രീ മധ്യകേരള സ്ലാങിൽ എന്നോടു മലയാളം സംസാരിക്കുന്നു !

അമ്പരപ്പൊഴിവാക്കി ഞാൻ പറഞ്ഞു “ശരി മമ്മൂട്ടിയുടെ രണ്ട് സിനിമകളുടെ പേരു പറയൂ ”

അവൾ കൃത്യമായ് പറഞ്ഞു തന്നു.

പുറത്തുനിൽക്കുന്ന കാലത്ത് ഞാൻ ആരെയും എന്റെ സ്വകാര്യതകളിലേക്കു ക്ഷണിച്ചിരുന്നില്ല. അതിനാൽ തന്നെ ആൾക്കാരെ പറ്റി ഞാനൊന്നും ചോദിക്കാറില്ലായിരുന്നു.

അവൾ പറഞ്ഞു ” ഞാൻ ആലപ്പുഴക്കാരിയാണ് ”

“ശരി”

“നിങ്ങൾ ഇത്രകാലം എന്നോടു മലയാളത്തിലൊന്നും സംസാരിച്ചില്ലല്ലോ. ഏകദേശം ഒരു കൊല്ലമായി നമ്മൾ ഇംഗ്ലീഷിൽ സംസാരിക്കുന്നു. ഇപ്പം പെട്ടന്നെന്തുപറ്റി ? ”

“ഒന്നുമില്ല, മലയളത്തിലെന്തെങ്കിലും മിണ്ടാനൊരാഗ്രഹം”

“ഞാൻ നിങ്ങളോടു മിണ്ടിയാൽ നിങ്ങളുടെ ഭർത്താവ് നരേഷ് യാദവ് എന്നെ വെടിവെക്കില്ലേ , അതുകൊണ്ട് തൽക്കാലം ഇവിടിരുന്നു സംസാരമൊന്നും വേണ്ട”

സ്കൂളിന്റെ ഉടമസ്ഥനായിരുന്നു നരേഷ്. രാഷ്ട്രീയക്കാരനും, ലോക്കൽ ഗുണ്ടയുമായിരുന്നു അയാൾ. സൂക്ഷിച്ച് ഇടപെട്ടില്ലെങ്കിൽ വെടിവെച്ചു കൊന്ന് നേപ്പാളിലെ ഏതെങ്കിലും കാനയിൽ കൊണ്ടു തള്ളും. എല്ലാവരും തോക്കുപയോഗിക്കുന്നതിനാൽ തന്നെ അവിടത്തെ ആൾക്കാരോടു മൃദു ഭാവത്തിലേ പെരുമാറാൻ പറ്റൂ. അവന്റെ ഭാര്യയാണ് ഇപ്പോൾ ഈ വിജനമായ മുറിയിൽ വെച്ച് എന്നോടു സംസാരിക്കുന്നത്. പോരാത്തതിന് അവളാണെങ്കിൽ എന്റെ നാട്ടുകാരിയും.

എനിക്കാണെങ്കിൽ അവളുടെ മുഖത്തെ ഭയപ്പാട് കണ്ടപ്പോൾ അവളെ കേൾക്കാതെ പിന്തിരിഞ്ഞു പോരാൻ കഴിഞ്ഞതുമില്ല. എന്തോ ഒരു പ്രധാനപ്പെട്ട കാര്യമാണ് അവൾ പറയാനിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായതിനാൽ ഞാൻ പറഞ്ഞു:

അന്ന് ഉച്ചയ്ക്ക് നരേഷിനോടു നേരിട്ട് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു. അയാളുടെ അടുക്കളയിൽ നിന്നു വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് കൈയും, മുഖവും കഴുകി നേരെ നരേഷിന്റെ ബംഗ്ലാവിലേക്കു നടന്നു.

“പറയാനുളളത് വേഗം പറയൂ ”

“സാർ എനിക്കൊന്ന് നാട്ടിൽ പോണം. ആറു വർഷമായ് ഞാനിവിടെയാണ് ”

“കാശ് വേണോ ?”

“വേണ്ട. ഇവിടെ നിന്നും പുറത്തിറങ്ങാൻ സഹായിച്ചാൽ മതി”

“നിങ്ങൾ നരേഷിന്റെ ഭാര്യയല്ലേ ? ”

“അല്ല. അയാൾ വെച്ചുകൊണ്ടിരിക്കുന്ന കുറേ സ്ത്രീകളിൽ ഒരാളാണ് ഞാൻ”

“ഓക്കെ”

അയാളുടെ കൊട്ടാര സദൃശമായ വീടിന്റെ മട്ടുപ്പാവിൽ ബീഹാറികളും, നേപ്പാളികളുമായ അനേകം സ്ത്രീകളെ ഞാനൊരിക്കൽ കണ്ടിരുന്നു. അനേകം വേലക്കാരും, പാചകക്കാരുമായി ധാരാളം പേർ അവിടെ വേറെയുമുണ്ടായിരുന്നു. വെള്ള ജുബ്ബയും, പൈജാമയും ധരിച്ച കുറിയ ഒരു മനുഷ്യനായിരുന്നു നരേഷ്. ഇംഗ്ലീഷും, ഹിന്ദിയും നന്നായി സംസാരിക്കും. കൂടെ എല്ലായ്പ്പോഴും ഗോത്ര വർഗക്കാരായ യുവാക്കളും കാണും. അവരിൽ ചിലരെ എനിക്കു പരിചയമുണ്ടായിരുന്നു.

ഞാൻ സജിതയോടു പറഞ്ഞു: “നിങ്ങളാദ്യം നരേഷിനോട് അനുവാദം ചോദിക്ക്. അയാളനുവദിക്കുന്നില്ലെങ്കിൽ വേറെ വഴി നോക്കാം ”

“എല്ലാ വർഷവും ഞാൻ ചോദിക്കാറുണ്ട്. വിടില്ല. പൂട്ടിയിടും”

“ഇന്ന് രാത്രി ചോദിക്ക്;
നാളെ ഒരു വഴിയുണ്ടാക്കാം ”
പിറ്റേന്ന് രാവിലെ ഞാൻ അവരെ കണ്ടു. അടികൊണ്ട് ഇരു കവിളുകളും വീർത്തിരിക്കുന്നു. എനിക്കതു കണ്ടു രോഷവും, ഒപ്പം സങ്കടവുമാണ് തോന്നിയത്. ഒരു മലയാളി സ്ത്രീയെ അന്യനാട്ടിൽ ഇത്തരമൊരവസ്ഥയിൽ കാണുക..

ഞാൻ പതിയെ ആരും കേൾക്കാതെ ചോദിച്ചു “എന്താണുണ്ടായത് ?”

“അയാൾ ഭീകരമായ് അടിച്ചു. പിന്നെ തുണി അഴിച്ചെ….”

“മതി. വഴിയുണ്ടാക്കാം”

അഞ്ചാറു വർഷത്തെ പീഡനം. മക്കളില്ല. നാടില്ല. ശമ്പളവും കാണില്ല. ഇങ്ങനെയൊരു സ്ത്രീ അന്യ നാട്ടിലിതെങ്ങനെ?
എനിക്കൊരു നിർധാരണത്തിലെത്താൻ കഴിഞ്ഞില്ല. വിദൂരത, വാർത്തവിനിമയം, ഗതാഗതം എന്നിവയുടെ അപര്യാപ്തത, ഇവയൊക്കെയാകാം ഇത്തരമൊരവസ്ഥയ്ക്ക് കാരണമെന്നു ഞാൻ അനുമാനിച്ചു. ഇവരെ എങ്ങനെ രക്ഷപ്പെടുത്തും?

നാട്ടിലെ പത്രക്കാരെ അറിയിച്ചാൽ നടക്കുമോ? സാധ്യതയില്ല. നരേഷറിഞ്ഞാൽ ജീവൻ പോകും. ബീഹാർ മിനിസ്ട്രിയിലേക്ക് എഴുത്തയച്ചാലോ ?

അതും പ്രശ്നമാണ്. സജിതയെങ്ങാനും കാലുമാറിയാൽ അപ്പോഴും ഞാൻ കൊല്ലപ്പെടും.

അന്ന് ഉച്ചയ്ക്ക് നരേഷിനോടു നേരിട്ട് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു. അയാളുടെ അടുക്കളയിൽ നിന്നു വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് കൈയും, മുഖവും കഴുകി നേരെ നരേഷിന്റെ ബംഗ്ലാവിലേക്കു നടന്നു. ബംഗ്ലാവിന്റെ വിശാലമായ ഡൈനിംഗ് റൂമിലിരുന്ന് അയാൾ ഭക്ഷണം കഴിക്കുകയായിരുന്നു. ചുറ്റും സുന്ദരികളായ നേപ്പാളി പരിചാരികമാരുമുണ്ട്. പുറത്ത് ഗോത്രവർഗ യുവാക്കൾ കാവലുണ്ട്.

“മാസ്ടർ ജീ എന്തു വേണം ? ഭക്ഷണം കഴിച്ചോ? ” നരേഷ് ചോദിച്ചു.

“കഴിച്ചു സാർ. ഇന്നത്തെ ഭക്ഷണം ഉഷാറായിരിക്കുന്നു. ഗോപാൽ യാദവിന്റെ പാചകം ഉഷാറാണ്. സാറിന്റെ ഭാഗ്യം. എത്രപേർക്കാണ് നിങ്ങൾ ഭക്ഷണം നൽകുന്നത്. പുണ്യമാണിത്. ഭഗവാൻ ഇതു കാണാതിരിക്കില്ല ”

“അതെ സാർ. ഇരിക്കൂ”

ഒരു ചെയറിൽ ഞാനിരുന്നു.

ഭക്ഷണത്തിനു ശേഷം കൈകഴുകി ഒരു മീഠാ പാൻ ചവച്ച് ഒന്ന് എനിക്കും തന്ന് നരേഷ് എന്റെ അരികിലിരുന്നു ചോദിച്ചു

“മാസ്ടർ ജീ, എന്തിനാണ് വന്നത് ”

“സാർ, ഞാൻ പറയുന്നതൊന്നു കേൾക്കണം. നിങ്ങൾ യാദവരാണ്. കൃഷ്ണന്റെ രക്തബന്ധുക്കൾ. പൊതുവെ യാദവർ കൃഷ്ണനെപ്പോലെ നന്മയാഗ്രഹിക്കുന്നവരാണ്. നിങ്ങൾ തന്നെ ഒരു ഉദാഹരണമാണ്. ജാതിഭേദമന്യേ എത്ര മനുഷ്യരെയാണ് നിങ്ങൾ തീറ്റിപ്പോറ്റുന്നത്! ഈ ഞാൻ തന്നെ വേറെ ജാതിക്കാരനാണ്. എങ്കിലും നിങ്ങളെന്നെ വേറിട്ടു കണ്ടിട്ടില്ല. നിങ്ങൾ നന്മയുള്ള മനുഷ്യനാണ്. എന്നാൽ ക്ഷിപ്രകോപിയാണ്. ഉള്ളിൽ നന്മയുള്ളവരാണ് പെട്ടന്ന് പ്രകോപിതരാവുക. സാർ, നമ്മുടെ സജിതയില്ലേ അവർ എന്റെ നാട്ടുകാരിയാണ്. പാവങ്ങളാണ്. അവൾക്കു ക്യാൻസറാണെന്ന് എന്നോടു പറഞ്ഞു. അവളെ ഒഴിവാക്കുന്നതാകും നന്നാവുക. ഇവിടെ കിടന്നു മരിച്ചാൽ സാറ് പെടും. സാറ് അകത്തായാൽ ഈ വീടുമായ് ബന്ധപ്പെട്ടവർ എങ്ങനെ ജീവിക്കും? നമ്മുടെ സ്കൂളിന്റെ അവസ്ഥയെന്താകും? ഈ ഞാനെന്തു ചെയ്യും ? വണ്ടിക്കാശ് തന്നാൽ ഞാൻ കൊണ്ടുവിടാം. വല്ലതും സംഭവിച്ചാൽ കുറ്റം ഞാനേൽക്കാം. സാറിനൊന്നും സംഭവിക്കരുത്. ഞാനത് അനുവദിക്കില്ല”

ഇവിടെ കിടന്നു ചത്താൽ ഞങ്ങൾ നിന്റെ ശവം ഖണ്ഡഗിയിൽ എറിയും. അത്രയേ ഞങ്ങൾക്കു സാധിക്കൂ. ചികിത്സയൊന്നും നടക്കില്ല. നാട്ടിൽ പോയി മരിക്ക്.. ശവം!”

അയാൾ കുറെ നേരം ചിന്തിച്ചു. ശേഷം കുറച്ചു നോട്ടുകൾ എന്റെ കൈയിൽ വെച്ചു തന്ന് ആളെ വിട്ടു സജിതയെ വിളപ്പിച്ചു.

കരഞ്ഞു കലങ്ങിയ മുഖവുമായ് സജിത വന്നു.

“മാസ്ടർ ജി പറഞ്ഞതു കൊണ്ടാണ്. നീ നാട്ടിൽ പോ. പരാതിക്കൊന്നും ശ്രമിക്കരുത് ”

എന്നെ ചൂണ്ടി പറഞ്ഞു: “ഇയാൾ നിന്നെ പാട്നയിലെത്തിക്കും”.

“യാദവ് പറഞ്ഞത് കേട്ടില്ലേ ? വേഗം സ്ഥലം കാലിയാക്ക്. മനുഷ്യനെ മെനക്കെടുത്താനായ് ഓരോരുത്തര്! എന്റെ നാലഞ്ച് മണിക്കൂറാണ് പോകുന്നത്. വേഗം ഇറങ്ങ്. ഇവിടെ കിടന്നു ചത്താൽ ഞങ്ങൾ നിന്റെ ശവം ഖണ്ഡഗിയിൽ എറിയും. അത്രയേ ഞങ്ങൾക്കു സാധിക്കൂ. ചികിത്സയൊന്നും നടക്കില്ല. നാട്ടിൽ പോയി മരിക്ക്.. ശവം!”

“മാസ്ടർ പറയുന്നത് അനുസരിക്ക് ” – നരേഷ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

“സെന്റിമെന്റ്സിനൊന്നും നേരമില്ല. ജൽദീ .. ജൽദീ ഘാലീ കരോ ബഹിൻ ഏ ജഗഹ്. ഹമ് കോ ബഹതീ കാം ഹേ ഇഥർ ”

സജിത നേരം കളയാതെ ഇറങ്ങിവന്നപ്പോൾ ഞാൻ ഗോത്രവർഗക്കാരൻ യുവാവായ സുനിലിനോട് ജീപ്പെടുക്കാൻ ആജ്ഞാപിച്ചു. ശേഷം അവനെ പിന്നിലിരുത്തി കീ വാങ്ങി ഞാൻ സ്റ്റിയറിംഗ് ഏറ്റെടുത്തു. പാറ്റ്നയെത്തും വരെ ഞങ്ങൾ മൂവരും ഒന്നും മിണ്ടിയില്ല.

സുനിലിന് അമ്പതു രൂപ നൽകി ജീപ്പിലിരുത്തി സജിതയേയും കൊണ്ട് ഞാൻ പ്ലാറ്റ്ഫോമിലേക്കോടി. അവിടെ ഹൈദരാബാദിലേക്കുള്ളൊരു വണ്ടി കിടപ്പുണ്ടായിരുന്നു.

ഞാൻ പറഞ്ഞു “ഇതാ നിങ്ങൾക്കുള്ള കാശ്. ആന്ധ്രയിലേക്കുള്ള വണ്ടിയാണത്. ഇവിടെ നിൽക്കാതെ അതിൽ കയറി ആന്ധ്ര പിടിക്കുക. ശേഷം നമ്മുടെ നാട്. വഴിയിലിറങ്ങരുത്. ”

അക്ഷരവും, വിജ്ഞാനവും, അധികാരവുമില്ലാത്തവൻ. ഞാനവന്റെ കൈയിൽ നാണയത്തുട്ടുകളിട്ടു നൽകി, മുതുകിൽ സ്നേഹത്തോടെയൊന്നു തലോടി. പാവം മനുഷ്യജീവി. ഭക്ഷണം, ജോലി. അതുമാത്രമാണവന്റെ ചിന്ത. നരേഷ് ആജ്ഞാപിച്ചാൽ ഇതേ ജീപ്പ് കയറ്റി എന്നെ കൊല്ലാനും അവൻ മടിക്കില്ല.

“സാർ നിങ്ങൾക്കെന്തെങ്കിലും…. ”

“ഒന്നും സംഭവിക്കില്ല”

“എനിക്കാകെ പേടിയാകുന്നു”

“ടർ മത് ദീദി. ഊപർ വാലാ രക്ഷാ കരേഗാ. ആരാം സെ ജാവോ ” (പേടിക്കേണ്ട. ഈശ്വരൻ കൂടെയുണ്ട്. സമാധാനത്തോടെ പോകൂ.)

“ഈശ്വരൻ നിങ്ങളെ രക്ഷിക്കും ” സജിത കൈകൂപ്പിക്കൊണ്ടു പറഞ്ഞു.

” നിങ്ങളേയും. വേറെയാരാ നമുക്കുള്ളത് ? നാട്ടിൽ ജീവിക്കണം. ഇത്തരം മണ്ടത്തരം ആവർത്തിക്കരുത്. ഒരു റേഷൻ കാർഡ് ഒപ്പിച്ച് ഉള്ള കഞ്ഞി കുടിച്ചു ജീവിക്കുക. ജീവിതം വെച്ചു കളിക്കരുത്. കഴിഞ്ഞതു കഴിഞ്ഞു. മറക്കുക. പൊറുക്കുക. നമുക്ക് എവിടെയെങ്കിലും വെച്ചു കാണാം”

“സാർ നരേഷിനെ സൂക്ഷിക്കണം. നിങ്ങളും അവിടന്ന് രക്ഷപ്പെടണം. ചുവരിനെപ്പോലും ഭയക്കണം”

“എന്നെ ഞാൻ സംരക്ഷിച്ചോളാം. നിങ്ങൾ വണ്ടിയിൽ കയറ്”

അവർ വണ്ടിയിൽ കയറി കരഞ്ഞുകൊണ്ട് കൈവീശി. വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ ഞാൻ പതിയെ തിരിഞ്ഞു നടന്നു.

ജീപ്പിനരികിൽ സുനിൽ നിൽപ്പുണ്ടായിരുന്നു. ഞാൻ അവനോടു പറഞ്ഞു: “അരേ ഇട്റാ ഏക് ചായ് പിയാ” (ഇവിടെ വാടാ ഒരു ചായ കുടി )

അവൻ ഓടി വന്നു.

ഈ സമയത്ത് അവന്റെ യജമാനൻ ഞാനാണ്. എന്റെ യജമാനൻ നരേഷ്. നരേഷിന്റേത് ഭരണകൂടം. അത് പാട്നയിലും അങ്ങ് ദൂരെ ദില്ലിയിലും സ്ഥിതി ചെയ്യുന്നു. എല്ലാം അദൃശ്യമായ സംഗതികൾ. ഭഗവാൻ കൃഷ്ണനെപ്പോലെ ഒരു കഥ. ദരിദ്രർ അത്തരം കഥകളെല്ലാം വിശ്വസിക്കുന്നു. വേറെ വഴിയില്ല. വേറെ രക്ഷകരില്ല.

സുനിൽ കാർവർണനാണ്. എന്നാൽ, കൃഷ്ണന്റെ ബന്ധുവല്ല. അക്ഷരവും, വിജ്ഞാനവും, അധികാരവുമില്ലാത്തവൻ. ഞാനവന്റെ കൈയിൽ നാണയത്തുട്ടുകളിട്ടു നൽകി, മുതുകിൽ സ്നേഹത്തോടെയൊന്നു തലോടി. പാവം മനുഷ്യജീവി. ഭക്ഷണം, ജോലി. അതുമാത്രമാണവന്റെ ചിന്ത. നരേഷ് ആജ്ഞാപിച്ചാൽ ഇതേ ജീപ്പ് കയറ്റി എന്നെ കൊല്ലാനും അവൻ മടിക്കില്ല.

അന്നു വൈകുന്നേരം നരേഷ് എന്നോടു പറഞ്ഞു

“നിങ്ങളുടെ മല്ലു ഐക്യം സമ്മതിക്കണം. വേറെ ആർക്കും ഇത്ര ഐക്യം കാണില്ല. രാഷ്ട്രീയപരമായ് നിങ്ങൾ നേടിയെടുത്തതാണത്”

“ശരിയാണ് സാർ. അവൾ ഇവിടെക്കിടന്നു മരിക്കുന്നത് എനിക്കു സഹിക്കാൻ പറ്റില്ല. വേണമെങ്കിൽ നിങ്ങളെന്നെ കൊന്നോളൂ”

“എന്താണ് മാസ്ടർജീ ഇങ്ങനെ പറയുന്നത്! ഒരേ അടുക്കളയിൽ നിന്നു ഭക്ഷണം കഴിക്കുന്ന നമ്മൾ ഒരു കുടുംബമല്ലേ?”

“മാഫ് കർദോ സാർ. ഞാനക്കാര്യം ഓർത്തില്ല. എനിക്കു വിശക്കുന്നു. നമുക്കെന്തെങ്കിലും കഴിക്കാം”..

രാജേഷ് രാമൻ

രാജേഷ് രാമൻ

കഥാകൃത്ത്, നോവലിസ്റ്റ്, അദ്ധ്യാപകൻ

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×