തക്കാരം

പേരുപോലുമറിയാത്ത വിഭവങ്ങളുെട മുമ്പിൽ ഞെളിഞ്ഞിരുന്നു പണിക്കാർക്കു നിർദ്ദേശം നൽകിക്കൊണ്ടിരിക്കുന്ന ഹാജിയാെര കണ്ടു കാര്യസ്ഥൻ
മമ്മൂഞ്ഞിന്റെ
കണ്ണുനിറഞ്ഞു വന്നു.
ഒരുപാടു പാവങ്ങളുെടെ കുറെ
കൊല്ലത്തേക്കുള്ള മുഴുവനുമായുള്ള വിഭവങ്ങളാണ് ഒരു ദിവസത്തേക്കുള്ള നോമ്പു
തുറപ്പിക്കലിനായി ഹാജിയാരും
ഓളും കൂടി ടേബിളിന്റെ മേല നിരത്തി വെപ്പിക്കുന്നത്. ഇടയ്ക്ക് എല്ലാവരും കേൾക്കെ പറയുന്നുണ്ട്, ആദ്യത്തെ ഹജ്ജിനു പോയപ്പോള്‍ വാങ്ങിയ പ്ലേറ്റോക്കെ എട്ത്തു വെക്കൂയെന്ന്.
“തെക്കേതിെല ബഷീറിന്റെ വീട്ടിലെ നോമ്പുതുറെയക്കാളും ഉഷാറാക്കണം നമ്മക്ക്”
“അതന്നെ ഇക്കാ..
എന്തായിരുന്നു ഓളെ ഒരു കിബറും പത്രാസും. ഓക്ക് മാത്രാ കുറേ വിഭവങ്ങൾ കൊടുത്ത് നോമ്പ്
തുറപ്പിക്കാനറിയൂയെന്നാ ഓളെ വിചാരം.
ഞമ്മക്കും പറ്റുെമന്നറിയട്ടെ ഓള്.”

“വാങ്കു കൊട്ക്കാറായി ബാക്കിയുള്ളവരൊക്കെ ഇപ്പോ എത്തും.”

“വാങ്കു കൊടുക്കുന്നതിനു മുമ്പ് നോമ്പുതുറക്കാൻ ഇരിക്കണെമന്നുള്ള സുന്നത്തുപോലും മറന്നുപോയി
ആൾക്കാെര ആർഭാടം കാണിക്കാനുള്ള തിരക്കിലായിരുന്നു അവർ.
ഇതൊക്കെ കണ്ടു സഹിക്കാത നിന്ന മമ്മൂഞ്ഞിക്ക പതുക്കെ അടുക്കള ഭാഗത്തു ജോലിയിൽ മുഴുകിയ
ഭാര്യ സുഹ്റയുടെ അടുത്തേക്കു പോയി.
അവിടെ പാത്രം കഴുകികൊണ്ടിരിക്കുന്ന സുഹറയോടു വർത്താനം പറഞ്ഞുകൊണ്ടിരിക്കുന്ന ഹാജിയാരെ
ഉമ്മാനെ കണ്ടതും
മമ്മൂഞ്ഞി പറയാൻ തുടങ്ങി.

“ഞാൻ പറയുന്നതു കൊണ്ട് ഒന്നും തോന്നരുത് ഉമ്മാ..
ഹാജിയാരെ ഉപ്പയുള്ള കാലം തൊട്ടേ ഇവിടുത്തെ ഉപ്പും ചോറും തിന്നിട്ടാ ഞാനും ഉമ്മയും ഇപ്പോ എന്റെ
കുടുംബവും കഴിയുന്നത്. ഉപ്പാക്കു ധൂർത്തിനോടു വലിയ ദേഷ്യമല്ലേ ഇതൊക്കെ പൊറുക്കുമോ…? നോമ്പു
തുറക്കാൻ വന്നവർക്കു മാന്യമായ ഫുഡ് കൊടുത്തിട്ട് മനസും വയറും നിറച്ചു സന്തോഷത്തോടെ
അയക്കണമെന്നല്ലേ പറയാറ്. അവർക്ക് ഉത്സാഹത്തോടെ ഇബാദത്തു ചെയ്യാനുള്ള അനുഭവങ്ങളും
പറയും.”
ഒന്നു നിർത്തി മമ്മൂഞ്ഞി തുടര്‍ന്നു:
“ഫുഡ്ബാക്കിയായാൽ പാവങ്ങളുടെ കുടിലിലേക്കും എത്തിക്കും, ഇസ്‌ലാമിൽ പറഞ്ഞ കാര്യങ്ങളൊക്കെ
അത്രയും കണിശമായി പ്രത്യകിച്ചു റമളാൻ മാസത്തിൽ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറാവാെത ജീവിച്ച
ആ ഉപ്പാന്റെ മോന് ഭക്ഷണം ബാക്കിയായതു കണ്ടാൽ കുറവാണെന്നു പറഞ്ഞു പറമ്പിൽ കുഴിച്ചു മൂടുന്ന
അവസ്ഥ.
ഇങ്ങനെയൊക്കെ കാണിക്കുന്നതു കാണുമ്പോൾ മനസ്സിന് ഒരു ഇടങ്ങേറുണ്ട്, അതാ പറഞ്ഞത്. എന്തിനാ
ഇത്രയും ആർഭാടം കാണിക്കുന്നത്. ഹാജിയാരോട് ഉമ്മാക്കു പറഞ്ഞൂടെ?
ഇങ്ങനെ ധൂർത്തു
കളിക്കല്ലാന്ന്.”

“മമ്മൂഞ്ഞ് പറഞ്ഞിട്ടില്ലേ…?
അവന്‍റെയടുത്ത് ഇങ്ങനെയുള്ള ആർഭാടങ്ങളും കാര്യങ്ങളൊന്നും വേണ്ടയെന്നുള്ളത്?
റമളാൻ മാസം പാവങ്ങളുടെ വിശപ്പറിയാനുള്ള മാസം കൂടിയാണ്. ഉപ്പ പോയതോടുകൂടി ഞാൻ പറയുന്നത്
എന്തെങ്കിലും അവനും ഓളും കേൾക്കുന്നുണ്ടോ..”
ഉമ്മ മിഴിനീരൊപ്പി.

“പണ്ട് അവന്റെ ഉപ്പയുള്ള കാലത്ത് എപ്പോഴും പറയും, നിങ്ങൾ വയറു നിറക്കാനായി റമളാനിനെ
ഉപയോഗപ്പെടുത്തരുത്, അത്യാവശ്യ ഭക്ഷണം കഴിച്ച് വേഗം അടുക്കളയിലുള്ള ജോലി തീർത്തു ബാക്കിയുള്ള
സമയങ്ങൾ ഇബാദത്തിനായി മാറ്റിവെക്കണമെന്ന്.
റമളാൻ മാസമാകുമ്പോൾ പുറംപണി ചെയ്യുന്ന ലീലയോടു പുറം പണിയല്ലാതെ അടുക്കളപ്പണിയിലും
കൂടി സഹായിക്കാൻ വരാൻ വേണ്ടി ഉപ്പ പറഞ്ഞിരുന്നത്.
നിന്റെ ഭാര്യ സുഹ്റ പോലും
അടുക്കള പണി കാരണം
ബുദ്ധിമുട്ടരുതെന്നുള്ള ഒറ്റ കാരണം കൊണ്ടാണ്.
പക്ഷെ, മോനോടു എന്തെങ്കിലും പറയുമ്പോള്‍ ഇഷ്ടമുണ്ടെങ്കിൽ ഇവിടെ നിന്നാൽ മതിയെന്നുള്ള
മറുപടിയാണ്.
അന്തസ്സിനു കോട്ടം തട്ടുമെന്നുള്ളതു കൊണ്ട് ഇറക്കിവിടുന്നില്ല. അത്രന്നെ…”

അതു പറയുമ്പേഴേക്കും കരച്ചിലു പിടിച്ചുവെക്കാൻ കഴിയാെത ഉമ്മ പൊട്ടിക്കരഞ്ഞു പോയി.
അതു കണ്ടതും, സുഹ്റ മമ്മുഞ്ഞിയോട് ദേഷ്യപ്പട്ടു.

“നിങ്ങൾ ആ പാവം ഉമ്മാനെ കരയിപ്പിക്കാനാണോ ഇങ്ങു വന്നത്?. അവര് എന്തെങ്കിലും ആയിക്കൊട്ടെ.
അവരെ പൈസ കൊണ്ടല്ലേ.”
“വേണ്ട സുഹ്റ അവനെ ഒന്നും പറയണ്ടാ.. എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ നല്ലതു പറഞ്ഞു കൊടുക്കാൻ
ആരും ഉണ്ടാവൂല.”
എറ്റെടുക്കുന്നവർ എറ്റെടുക്കട്ടെ തള്ളുന്നവർ തള്ളട്ടെ..
റബിന്റെ ശിക്ഷ ഒർമിച്ചാൽ മതി.

ഉമ്മാ.. ഇപ്പോൾ പഴയ കാലത്തുള്ള നോമ്പുപോലെയല്ല. ഒരു ആഘോഷം
ഇവിടെ ഇങ്ങനെ ഉണ്ടാക്കി കളയുന്നതാെണങ്കിൽ
ഗൽഫിൽ അധിക പേരും ഇപ്പം ഭക്ഷണമൊന്നും ഉണ്ടാക്കുന്നില്ല.
അവിടെയുള്ള പള്ളിയിൽ നോമ്പ്തുറക്കാൻ പോക്കാ പോലും,
ഇന്നലെ എന്റെ ആങ്ങള ജമാൽ വിളിച്ചപ്പോൾ പറഞ്ഞതാ.
അവരു നോമ്പുതുറക്കാൻ പോന്ന പള്ളിയിൽ ഇഷ്ടം പോലെ ഫാമിലീസ് നോമ്പു തുറക്കാൻ വരും പോലും.
ഇവർക്കൊന്നും ഒന്നും കിട്ടൂലെന്ന്. എല്ലാവരും അത്യാവശ്യം സമ്പത്തുള്ള ആൾക്കാർ തന്നെയാ
വരുന്നത്.
വീട്ടിലെ പണി കുറയും, ഇബാദത്തിനു സമയം കിട്ടുമെന്നാണ് അവരുടെ ന്യായം.
നേരത്തെ അവർക്കു പണിയൊക്കെ തീർത്ത് ഇബാദത്തിനായി സമയം കണ്ടെത്തിക്കൂടെ..
പകൽ ഉറങ്ങിയും ഫോണിൽ കളിച്ചു സമയം കളയും. ഈ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അർഹതപ്പെട്ടവരുടെ ഫുഡിൽ കൈയിട്ടുവാരുന്നതു പിച്ച ചട്ടിയിൽ കൈയിട്ടു വാരുന്നതുപോെലെയല്ലേ..?
വീട്ടിലെ പണിയും ഭർത്താവിനെയും കുഞ്ഞിനെയും നോക്കുന്നതിന്റെ ഇസ്‌ലാമിലെ കൂലിയും
അറിഞ്ഞിട്ടും, ഇങ്ങനെ കാണിക്കുമ്പോൾ എന്താ പറയണ്ടേ ഉമ്മാ..
ആളുകളെ നോമ്പ് തുറപ്പിക്കണ്ടെന്നല്ല, ആർഭാടമാക്കാതെ എല്ലാവരും ഒത്തുകൂടുക.
ഫാമിലിയാെണങ്കിലും ഇല്ലാത്തവർ പള്ളിയിൽ പോയി കഴിക്കട്ടെ,
സുഹ്റ പറയുന്നതൊക്കെ കേട്ട് ഉമ്മാ
താടിക്കു കൈയും വെച്ച് ഒരിരുപ്പായിരുന്നു.
പിന്നീട് പണ്ടത്തെ നോമ്പിന്റെ കഥകൾ സുഹ്റയോടു പറയുന്ന ആവേശത്തിലായി ഉമ്മ. എന്തു
രസമായിരുന്നു അന്നത്തെ റമളാൻ മാസം.
എല്ലാവരും നനച്ചുകുളിയൊക്കെ വേഗത്തിൽ കഴിച്ചു റമളാനിനായി കാത്തിരിപ്പു തുടങ്ങും. പുണ്യം വാരിക്കൂട്ടാനുള്ള തിരക്കായിരുന്നു.
ആരാണു ഖത്മ് കൂടുതൽ തീർക്കുകയെന്നുള്ള വാശിയിലായിരുന്നു കുട്ടികളൊക്കെ.
അടുക്കളപ്പണിയിലൊക്കെ ദിക്റുകൾ ചൊല്ലൽ വേഗം പണി തീർക്കാനുള്ള ആവേശം, നോമ്പു തുറന്നു
കഴിഞ്ഞു പ്രായമായവരുടെ ഉപേദശങ്ങൾ ആണുങ്ങൾ തറാവിക്ക് പോന്നേരം പെണ്ണുങ്ങൾ വീട്ടിന്നു
തറാവീഹ് നിസ്കരിച്ചും ഖുർആനും ദിക്റുകളൊക്കെ ചൊല്ലിയിരിക്കൽ. വേഗം കിടന്നുറങ്ങി
തഹജ്ജുദിന് എഴുന്നേൽക്കൽ.
ആവേശത്തോെടയുള്ള ഉമ്മയുടെ വർത്താനമൊക്കെ അതിലും ആവേശത്തോടെ കേട്ടു കൊണ്ട് സുഹ്റ
ഉമ്മാക്കു നോമ്പ്തുറക്കാനുള്ള ഈന്തപ്പഴവും വെള്ളവും കഞ്ഞിയും എടുത്തുവെച്ചിരുന്നു. ബാക്കി
കേൾക്കാനുള്ള സുഹ്റയുടെ ആവേശം കണ്ടും
ബാക്കി പിന്നെ പറയാമെന്നു പറഞ്ഞ് ഉമ്മ ബാങ്കിനായി കാത്തിരിപ്പു തുടങ്ങി. ആ സമയത്തും ഇപ്പോഴും ബഹളം നിലച്ചിരുന്നില്ല. ബാങ്കു കൊടുക്കുന്നതു കേൾക്കാനോ, ഇജാബത്ത് കൊടുക്കാനോ ആരും
മിനക്കെട്ടില്ല.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×