കാരൻ ആംസ്ട്രോങ്ങ്; പടിഞ്ഞാറിൻ്റെ പ്രവാചകാക്ഷേപങ്ങൾക്ക് തിരുത്തു വരച്ചൊരാൾ

ഇസ്‌ലാം രാഷ്ട്രീയമായി വികസിക്കാൻ ആരംഭിച്ചപ്പോഴാണ് യൂറോപ്പിൽ നിന്ന് കൂടുതൽ വിമർശനങ്ങൾ വന്നു തുടങ്ങിയത്. ഇസ്‌ലാമിക സാമ്രാജ്യങ്ങൾ കൂടുതൽ കീഴടക്കലുകൾ നടത്തിയപ്പോൾ യൂറോപ്യൻ ശക്തികളുടെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു. അക്കാരണം കൊണ്ട് മാത്രം അവർ ഇസ്‌ലാമിനെ വിമർശിച്ചു തുടങ്ങി. മുത്ത്നബിയും അതിലൂടെ നിരന്തരം വിമർശിക്കപ്പെട്ടു. വസ്തുതാപരമായി അവർക്കു നബിയെ മനസ്സിലാക്കാൻ സാധിച്ചില്ല. നിരന്തരമായ കുരിശുയുദ്ധമടക്കമുള്ള സംഭവങ്ങൾ അതിനു കോപ്പുകൂട്ടി. പിന്നീട് ഉണ്ടായ പൗരസ്ത്യവാദക്കാരുടെ രചനകൾ വലിയ രീതിയിൽ ഇസ്‌ലാമിനെയും നബിയെയും എതിർക്കുകയാണ് ചെയ്തത്. നിരന്തരമായ പ്രവാചക വിമർശനങ്ങൾക്കു പ്രതിരോധം തീർത്തുകൊണ്ട് നബി ജീവിതത്തെ ആഴത്തിൽ പഠിച്ചവരും അക്കാലത്തു തന്നെ വിമർശനങ്ങളുടെ മുനയൊടിച്ചു. 2006 ൽ കാരൻ ആംസ്ട്രോങ്ങിന്റെ അത്തരത്തിലുള്ള ഒരു രചനയാണ് “മുഹമ്മദ്: പ്രൊഫറ്റ് ഫോർ അവർ ടൈം”. പ്രവാചകരുടെ മക്കയിലെ ജീവിതം, അറേബ്യൻ ജാഹിലിയ കാലഘട്ടം, ഹിജ്റ, എന്നിവയെ ഗഹനമായി വിവരിച്ച ശേഷം കൂടുതലായി തെറ്റിദ്ധരിക്കപ്പെട്ട ജിഹാദിനെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അദ്ദേഹം സരളമായി അവതരിപ്പിച്ചു. അലക്സാണ്ടറെപ്പോലെ ലോകം കീഴടക്കാൻ വേണ്ടി മാത്രം ഒരു മതം ഉണ്ടാക്കിയവരാണ് പ്രവാചകരെന്നു വിശ്വസിക്കുന്നവർക്കിടയിൽ വലിയൊരു തിരിച്ചറിവാണ് ആംസ്ട്രോങ്ങിനു സമ്മാനിക്കാനായത്. ബ്രിട്ടീഷ് – ഇന്ത്യൻ എഴുത്തുകാരനായ സൽമാൻ റുഷ്ദിയുടെ ദി സാത്താനിക് വേഴ്സസ് എന്ന ഫിക്ഷൻ പ്രവാചക വിമർശനങ്ങളുടെ കലവറയാണ്.

അതുപോലെ തന്നെ വ്യത്യസ്തമായ രീതിയിൽ പ്രവാചകർക്കെതിരെ പാശ്ചാത്യ-പൗരസ്ത്യ ദേശങ്ങളിൽ എഴുതപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള എഴുത്തുകളെ വളരെ ഭീതിയോടെയാണ് എഴുത്തുകാരി നോക്കിക്കാണുന്നത്. ഇസ്‌ലാമിൻ്റെ പേരിൽ പ്രവർത്തിക്കുന്ന തീവ്രവാദികൾക്ക് ഇത്തരത്തിലുള്ള എഴുത്തുകൾ വളംവെച്ചുകൊടുക്കുകയാണു ചെയ്യുന്നത്. തീവ്രവാദികൾക്ക് അന്ധമായി യൂറോപ്പിനെ എതിർക്കുവാനും അവ കാരണമാകുന്നു. ഇതിനാലാണ് ഇങ്ങനെ ഒരു പുസ്തകം എഴുതാൻ തീരുമാനിച്ചതെന്ന് എഴുത്തുകാരി ഓർക്കുന്നുണ്ട്.

“Arm Strong’s sympethetic profile paints a portrait of a very human prophet” എന്നാണ് വാൾ സ്ട്രീറ്റ് ജേണിൽ നിരീക്ഷിച്ചത്. അതുപോലെ യൂറോപ്പിനെ വലിയ അളവിൽ സ്വാധീനിച്ചൊരു പുസ്തകമായി ഇതു മാറി. അക്കാരണത്താൽ പൗരസ്ത്യരും ഇതിനെ സ്വീകരിച്ചു. ഇതു വായനക്കാരെ, പ്രത്യേകിച്ച് യൂറോപ്യൻ ജനതയെ പ്രവാചകരെ പുനർവിചിന്തനം ചെയ്യാൻ ഏറെ പ്രേരിപ്പിച്ചുവെന്നതാണ് ഈ പുസ്തകത്തിൻ്റെ ഏറ്റവും വലിയ ധർമം. പിന്നീട് ആംസ്ട്രോങ്ങ്
നിരന്തരം അക്കാദമിക പേപ്പറിലൂടെ വായിക്കപ്പെടുകയും ഈ പുസ്തകം പണ്ഡിതർക്കിടയിൽ വലിയൊരു അവലംബമായി മാറുകയും ചെയ്തു. പിന്നീട് അവർ എഴുതിയ ലേഖനങ്ങളിലൂടെ, പുസ്തകങ്ങളിലൂടെ ആംസ്ട്രോങ്ങിന്റെ ആഖ്യാനങ്ങൾ ആവർത്തിക്കപ്പെടുകയാണ് ചെയ്തത്. പ്രവാചകരെക്കുറിച്ചുള്ള മലയാള കൃതികളിലും ഈ രചന വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്നേഹം, കരുണ, അനുകമ്പ തുടങ്ങിയ പ്രവാചകർ ജീവിച്ചു കാണിച്ച മാതൃകകളെ തെറ്റിദ്ധരിച്ചവർക്കിടയിൽ പുനർവായന എന്നോണണ് ഈ കൃതി വായിക്കപ്പെടുന്നത്. പ്രവാചക പൊരുളുകളുടെ ഇത്തരം തുറന്നുകാട്ടിലുകളെ ലോകത്തുടനീളം പ്രകാശിപ്പിച്ചു നിർത്തേണ്ടതുണ്ട്. മാനവികമൂല്യങ്ങളെ ഉദാത്തമായി അവതരിപ്പിച്ച പ്രവാചക ജീവിതം എഴുതപ്പെട്ടതും വായിക്കപ്പെടേണ്ടതും അത്യാവശ്യമാണ്. അത്തരത്തിലേക്ക് വഴിതെളിക്കുന്നൊരു മഹത്തായ രചനയാണ് ഈ പുസ്തകം.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!