സ്വാതന്ത്രാനന്തര കാലത്തുണ്ടായ കോൺഗ്രസിന്റെ വൺ പാർട്ടി ഡോമിനൻസിന്റെ പുതിയ പതിപ്പ് പയറ്റാനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് പ്രതിപക്ഷം ഇല്ലാതിരിക്കുക, ഒരൊറ്റ നേതാവ് രാജ്യത്തെ നയിക്കുക ആ നേതാവ് തന്നെ സ്വയം ദൈവത്തിന്റെ പ്രതിപുരുഷനാണെന്ന് അവകാശപ്പെടുക, വികസനമില്ലാതെ വിദ്വേഷത്തിന്റെ പാതയിൽ വോട്ടു നേടുക.. ബിജെപിയുടെ നീക്കങ്ങളും പോക്കുകളും ഇങ്ങനെയൊക്കെയായിരുന്നു. ഈ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കു ഞെട്ടലുണ്ടാക്കിയെന്നതിനു പകരം, മോദിയെ ഭയപ്പെടുത്തിയെന്നതാണു ശ്രദ്ധിക്കേണ്ടത്. നരേന്ദ്രമോദിയായിരുന്നു ബിജെപിയുടെ ഏറ്റവും വലിയ ഗ്യാരണ്ടി. കഴിഞ്ഞ 15 വർഷമായി മോദിയിൽ ബി ജെപിക്കുണ്ടായിരുന്ന വിശ്വാസം ഇന്നലെ ചീട്ടുകൊട്ടാരം പോലെയാണു വീണുടഞ്ഞത്. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം മുതൽ വിജയം മാത്രം അനുഭവിച്ച മോദി സ്വന്തം മണ്ഡലത്തിൽ ലീഡുനിലയിൽ അൽപ്പനേരത്തേക്കെങ്കിലും പിന്നിലായിപ്പോയതും ഇത്തവണയാണ്. വാരാണസിയിൽ ഇത്തവണ ഭൂരിപക്ഷം ആറു ലക്ഷമാകുമെന്നും NDA 400 സീറ്റുകൾ നേടുമെന്നും അതിൽ 320 നു മുകളിൽ സീറ്റുകൾ ബിജെപി ഒറ്റയ്ക്കു നേടുമെന്നുമൊക്കെയുള്ള വീമ്പിളക്കങ്ങൾ ഗീർവാണം പോലെ വായുകുമിളകളായി. ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് ഭേദിക്കാനൊരുങ്ങുന്ന നരേന്ദ്രമോദിയ്ക്ക് ഇന്ത്യ സംഖ്യത്തിന്റെ പ്രകടനം ചെറിയ ആഘാതമല്ല സൃഷ്ടിച്ചത്.

മോദിയുടെ അജയ്യനായ പ്രതിച്ചായ, എന്തു തീരുമാനമെടുത്താലും മിണ്ടാതെ കൈകൊട്ടി പാസാക്കേണ്ടിവന്ന കേന്ദ്രമന്ത്രിസഭ, മോദിയുടെ ഇച്ഛയിൽ മാത്രം ഭരണത്തിന്റെ ഗതിയെ നിയന്ത്രിക്കാൻ വിധിക്കപ്പെട്ട എൻഡിഎ ഗവൺമെന്റ്, അങ്ങനെയെല്ലാം മോദിയുടെ കൈകളിലായിരുന്നു. ചോദ്യം ചെയ്യാൻ ബിജെപി സർക്കാരിൽ ആരുമുണ്ടായിരുന്നില്ല. പാർലമെന്റിൽ മോദിയുടെ നേതൃമികവ് പരാമർശിക്കാതെ ഒരു ബിജെപി നേതാവും പ്രസംഗിക്കാറില്ലായിരുന്നു.
ആഞ്ഞടിച്ചു പ്രസംഗിക്കുന്ന ശൈലിയും താനാണ് ജനക്കൂട്ടമെന്ന തോന്നലും, തന്നെ വണങ്ങി കൈകൂപ്പി നിൽക്കുന്ന മറ്റു നേതാക്കന്മാരെയും ഇനിയും കണ്ടുകൊള്ളണമെന്നില്ല. ഒറ്റയ്ക്കു ഭൂരിപക്ഷമുള്ളൊരു കക്ഷി ഭരിക്കുന്നതും കൂട്ടുകക്ഷി മന്ത്രിസഭ വരുന്നതും വളരെ പ്രകടമായൊരു ബോഡി ലാംഗ്വേജ് ഗവൺമെന്റ് സിസ്റ്റമായിരിക്കും. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമുള്ള മോദിയുടെ ആദ്യ പ്രതികരണത്തിൽ അതു കൃത്യമായി പ്രകടമായിരുന്നു.
മുതിർന്ന നേതാവായ നിധിൻ ഗഡ്ഗരി പോലും കഴിഞ്ഞ മന്ത്രിസഭയുടെ അവസാന നാളുകളിൽ മോദിയുടെ പേരു പറയാൻ നിർബന്ധിതനായിരുന്നു. നിതിൻ ഗഡ്ഗരി ആർഎസ്എസിന്റെ ശക്തനായ രൂപമാണ്, പുള്ളിയെ വല്ലാണ്ട് വകവെക്കാതെ മുന്നോട്ടുപോകാനുള്ള കെൽപ്പ് ബിജെപി മന്ത്രിസഭയിൽ ഗഡ്‌ഗരിക്കു മാത്രമാണുള്ളതെന്നു ബിജെപിയിലുള്ളവർ പോലും വിശ്വസിക്കുന്നുണ്ട്. അങ്ങനെ നിധിൻ ഗഡ്ഗരിയെ തനിക്കു നേരെ നിർത്തിക്കൊണ്ട് ആർ എസ് എസ് നിയന്ത്രിക്കുന്ന പ്രധാനമന്ത്രിയാകാൻ മോദി ആഗ്രഹിച്ചിരുന്നില്ല. “മോദിക്കു ശേഷം യോഗി” എന്ന മുദ്രാവാക്യത്തിന് ഒരുറക്കത്തിൽ പോലും സാധ്യതയില്ലെന്നു മോദി സ്തുതിപാടകർ പറഞ്ഞു പരത്തിക്കൊണ്ടിരുന്നു. ആധുനിക ഭാരത ശിൽപ്പിയെന്ന മട്ടിൽ നിന്നു വിശ്വ ഗുരുവിലേക്കാണു മോദിയുടെ പ്രതിച്ഛായയെ പാർട്ടി ഉയർത്താൻ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ജന്മദിനത്തിനു ഗാന്ധിജയന്തി വാരാഘോഷം പോലെ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. ആ അപ്രമാദിത്യത്തിനു ജനവിധി തിരിച്ചടിയാകുമെന്നു കാര്യത്തിൽ സംശയമില്ല. ഒറ്റയ്ക്കു ഭരിച്ച മോദി ഇനി കൂട്ടുകക്ഷി മുന്നണിയിൽ കെട്ടിത്തളക്കുമെന്നത് അദ്ദേഹത്തിനു പോലും സമ്മതിക്കാൻ പ്രയാസമുള്ള കാര്യമാണ്.
സംഖ്യസർക്കാരിനെ കൊണ്ടുനടന്നു ശീലമില്ലാത്ത മോദി, കൂട്ടു കക്ഷി മുന്നണിയിൽ പ്രധാനമന്ത്രിയാകാത്ത മോദി ഇനിയത് അനുഭവിക്കാൻ പോവുകയാണ്. എ പി വാജ്പേയിക്കുണ്ടായിരുന്ന പുട്ടുകക്ഷി മുന്നണിയെ ചേർത്തുകൊണ്ടു പോകാനുള്ള രാഷ്ട്രീയ തന്ത്രജ്ഞത മോദിക്കു വശമില്ല. അവിടെയായിരിക്കും മൂന്നാം മോദി സർക്കാറിന്റെ വെല്ലുവിളികൾ കണ്ടറിയേണ്ടത്.
ആഞ്ഞടിച്ചു പ്രസംഗിക്കുന്ന ശൈലിയും താനാണ് ജനക്കൂട്ടമെന്ന തോന്നലും, തന്നെ വണങ്ങി കൈകൂപ്പി നിൽക്കുന്ന മറ്റു നേതാക്കന്മാരെയും ഇനിയും കണ്ടുകൊള്ളണമെന്നില്ല. ഒറ്റയ്ക്കു ഭൂരിപക്ഷമുള്ളൊരു കക്ഷി ഭരിക്കുന്നതും കൂട്ടുകക്ഷി മന്ത്രിസഭ വരുന്നതും വളരെ പ്രകടമായൊരു ബോഡി ലാംഗ്വേജ് ഗവൺമെന്റ് സിസ്റ്റമായിരിക്കും. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമുള്ള മോദിയുടെ ആദ്യ പ്രതികരണത്തിൽ അതു കൃത്യമായി പ്രകടമായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന അവസാന ഘട്ടങ്ങളിൽ ന്യൂനപക്ഷത്തെയും പ്രതിപക്ഷത്തെയും ആഞ്ഞടിച്ചു വിദ്വേഷങ്ങൾ വാരിവിതറിയ മോദി ലളിതനായും ജനങ്ങൾക്കു നന്ദി പറഞ്ഞും തനിക്കൊപ്പം നിൽക്കേണ്ട ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും പ്രശംസിച്ചും പ്രസംഗം പറഞ്ഞൊപ്പിച്ചു.

സംഖ്യസർക്കാരിനെ കൊണ്ടുനടന്നു ശീലമില്ലാത്ത മോദി, കൂട്ടു കക്ഷി മുന്നണിയിൽ പ്രധാനമന്ത്രിയാകാത്ത മോദി ഇനിയത് അനുഭവിക്കാൻ പോവുകയാണ്. എ പി വാജ്പേയിക്കുണ്ടായിരുന്ന പുട്ടുകക്ഷി മുന്നണിയെ ചേർത്തുകൊണ്ടു പോകാനുള്ള രാഷ്ട്രീയ തന്ത്രജ്ഞത മോദിക്കു വശമില്ല. അവിടെയായിരിക്കും മൂന്നാം മോദി സർക്കാറിന്റെ വെല്ലുവിളികൾ കണ്ടറിയേണ്ടത്. വളരെ സേഫ് സോണിൽ നിന്ന് ടീം അലയൻസിലേക്കു മാറുമ്പോൾ അന്താരാഷ്ട്രതലത്തിൽ മോദിക്കുണ്ടായിരുന്ന സ്വീകാര്യതയുടെ ഇടിവും ബിജെപിയെ വിയർപ്പിക്കുമെന്നു കണ്ടറിയേണ്ട വസ്തുതയാണ്.
ഇന്ത്യ മുന്നണിയിൽ നിന്നു മറുകണ്ടം ചാടിയ നിതീഷ് കുമാറിനെ ജനവിധി വല്ലാതെയങ്ങു ബാധിച്ചിട്ടുണ്ട്. ഒരുപക്ഷേ, ഇന്ത്യ മുന്നണിയിലായിരുന്നുവെങ്കിൽ ഇതിനേക്കാൾ രാഷ്ട്രീയ ലാഭം നിതീഷിനു നേടിയെടുക്കാമായിരുന്നുവെന്നു ചിന്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. ആന്ധ്രപ്രദേശിനു പ്രത്യേക പദവിയും ലോക്സഭാ സ്പീക്കർ സ്ഥാനവും ആവശ്യപ്പെടുന്ന ചന്ദ്രബാബു നായിഡുവിനോടു നീക്കുപോക്കുകൾ ചെയ്യാൻ ബിജെപി തയ്യാറാകേണ്ടി വരും.
മോദിക്കു കിട്ടാതെ പോയതും രാഹുൽ ഗാന്ധിക്കു കിട്ടിയതും ഒരിക്കൽ കൂടിയുണ്ടായൊരു രാഷ്ട്രീയ പുനർജന്മമാണ്, മോദിയോ രാഹുലോയെന്ന ചോദ്യത്തിനു മോദി മോദിയെന്നു മാത്രം ആർത്തുവിളിച്ചിരുന്നൊരു ജനതക്കിടയിൽ ജോഡോ യാത്ര നടത്തിയും ഭരണഘടന ചേർത്തുപിടിച്ചും രാഹുൽ നയിച്ച വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിനും കോൺഗ്രസിന്റെ വിട്ടുവീഴ്ചകളിലും നൽകുന്നത് പ്രതീക്ഷകളാണ്. അവയാണ് ഇങ്ങനെയൊരു ജനവിധിയിലേക്കെത്തിക്കുന്നത്. മോദിക്ക് ബദലായി ആരുമില്ലേയെന്ന ചോദ്യത്തിന് ഉത്തരം തെളിയുകയാണ്. പ്രതിപക്ഷമില്ലാതിരുന്ന ഞങ്ങൾക്ക് ഇഷ്ടമുള്ളതൊക്കെ നടപ്പിലാക്കുമെന്ന കേന്ദ്ര ഭരണത്തിന്റെ ധാർഷ്യട്യത്തിൻ വിള്ളൽ സംഭവിക്കുകയാണ്.
ഇന്ത്യ മുന്നണിയിൽ നിന്നു മറുകണ്ടം ചാടിയ നിതീഷ് കുമാറിനെ ജനവിധി വല്ലാതെയങ്ങു ബാധിച്ചിട്ടുണ്ട്. ഒരുപക്ഷേ, ഇന്ത്യ മുന്നണിയിലായിരുന്നുവെങ്കിൽ ഇതിനേക്കാൾ രാഷ്ട്രീയ ലാഭം നിതീഷിനു നേടിയെടുക്കാമായിരുന്നുവെന്നു ചിന്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. ആന്ധ്രപ്രദേശിനു പ്രത്യേക പദവിയും ലോക്സഭാ സ്പീക്കർ സ്ഥാനവും ആവശ്യപ്പെടുന്ന ചന്ദ്രബാബു നായിഡുവിനോടു നീക്കുപോക്കുകൾ ചെയ്യാൻ ബിജെപി തയ്യാറാകേണ്ടി വരും. ചന്ദ്രബാബു അങ്ങനെ തന്നെയാണ്. 1990 കൾക്കു ശേഷമുള്ള കേന്ദ്രഭരണത്തിൽ വിലപേശി, ഭരണത്തെ നിയന്ത്രിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് കഴിഞ്ഞകാലങ്ങളിലെല്ലാം പ്രകടമാണ്. ആന്ധ്രയിൽ നിറം മങ്ങിനിന്ന കാലത്ത് ബിജെപി അദ്ദേഹത്തിനോടു ചെയ്ത അകൽച്ചയ്ക്കുള്ള മറുപടിയെന്നോണം NDA മുന്നണിയിൽ ചെറുതല്ലാത്തൊരു സ്ഥാനത്തു നിന്നുകൊണ്ട് ഭരണത്തെ നിയന്ത്രിക്കാനുള്ള ശേഷി നായിഡുവിനുണ്ടാകും.
ഗ്രാമപ്രദേശങ്ങളിൽ വേരു നഷ്ടപ്പെട്ട കോൺഗ്രസ്, കോൺഗ്രസില്ലാത്ത ഇന്ത്യ എന്നൊക്കെ ദിവാസ്വപ്നം കണ്ടിരുന്ന ഹിന്ദുത്വവാദ രാഷ്ട്രീയത്തിനേറ്റ തിരിച്ചടി കൂടിയാണു ജനവിധി. ഭരണമെന്നാൽ വ്യക്തിയല്ല, ജനങ്ങൾക്കു വേണ്ടിയുള്ള സുതാര്യമായ വ്യവസ്ഥയാണെന്നു ചിന്തിക്കാൻ ബിജെപിയെ ഈ ഫലം സഹായിച്ചേക്കുമെന്നു ജനാധിപത്യബോധം ഉള്ളതുകൊണ്ടു വിശ്വസിക്കുന്നു. വലിയ വർഗീയ വിഷം ചീറ്റിയിട്ടും അതേൽക്കാതെ പോയതുകൊണ്ട്, അതിൽ നിന്നു പിൻവാങ്ങി നയങ്ങളിൽ മാറ്റം വരുത്തുമോ NDA ഗവൺമെൻ്റെന്നു നോക്കിക്കാണേണ്ടതുണ്ട്.


