അവസാന ആകാശവും കടന്നു പറവകൾ പിന്നെങ്ങോട്ടു പറക്കും. ഫലസ്തീൻ കവി മഹ്മൂദ് ദർവീശിന്റെ കവിതയിലെ വരികൾ ശരിക്കും ലോക ജനതയെ വിചാരണ ചെയ്യുകയാണ്. പലസ്തീൻ ജനതയിന്ന് അവസാനത്തെയൊരു ചീന്ത് ഭൂമിക്കു വേണ്ടിയുള്ള പരക്കംപാച്ചിലിലാണ്. ഇസ്രായേലെന്ന സയണിസ്റ്റ് രാഷ്ട്രവും നെതന്യാഹുവും നടത്തുന്ന ഈ നരമേധത്വത്തിന് ആയുധവും അധികാരവും നൽകി കൂട്ടിരിക്കുകയാണു ലോക രാജ്യങ്ങളിലൊന്നായ അമേരിക്ക.
പലരും കരുതിയിരിക്കുന്നത് ഈ കഴിഞ്ഞ ഒക്ടോബറിന് ഹമാസ് തുടങ്ങി, തീക്കളിയിൽ കുരുത്തു പിടിച്ചതാണിതെന്നാണ്. എന്നാൽ ഈ കഴിഞ്ഞ ഏഴു മാസങ്ങളിൽ മാത്രം ഇസ്രായേലെന്ന ജൂത രാഷ്ട്രം 35000 ഫലസ്തീനികളെയാണ് കൂട്ടക്കശാപ്പ് ചെയ്തത്. ഒരു ലക്ഷം മനുഷ്യർ ഗുരുതര പരിക്കുകളുമായി മതിയായ ചികിത്സയും കിട്ടാതെ അലച്ചിലിലുമാണ്.
എല്ലാ കണ്ണുകളും റഫയിലേക്കെന്നാണ് ഇൻസ്റ്റഗ്രാം സൃഷ്ടിച്ച പുതിയ ക്യാമ്പയിനിന്റെ പേര്. ഈ ഫലസ്തീൻ ഐകദാർഢ്യ ക്യാമ്പയിനിൽ ഇതിനോടകം അംഗമായത് 3.9 കോടി ആളുകളാണ്. അഥവാ, നിലവിൽ ലോക ജനസംഖ്യയിൽ, മനുഷ്യത്വമുള്ള വലിയൊരു പങ്കു മനുഷ്യരും ഈ നരമേധത്വത്തെ എതിർത്തു രംഗത്തെത്തിയിരിക്കുന്നുവെന്നാണു കണക്കുകൾ പറയുന്നത്. പക്ഷെ, പലരും കരുതിയിരിക്കുന്നത് ഈ കഴിഞ്ഞ ഒക്ടോബറിന് ഹമാസ് തുടങ്ങി, തീക്കളിയിൽ കുരുത്തു പിടിച്ചതാണിതെന്നാണ്. എന്നാൽ ഈ കഴിഞ്ഞ ഏഴു മാസങ്ങളിൽ മാത്രം ഇസ്രായേലെന്ന ജൂത രാഷ്ട്രം 35000 ഫലസ്തീനികളെയാണ് കൂട്ടക്കശാപ്പ് ചെയ്തത്. ഒരു ലക്ഷം മനുഷ്യർ ഗുരുതര പരിക്കുകളുമായി മതിയായ ചികിത്സയും കിട്ടാതെ അലച്ചിലിലുമാണ്. 1948 ൽ തുടങ്ങിയ സയണിസ്റ്റ് രാഷ്ട്രത്തിന്റെ വംശഹത്യയിൽ ഇനിയും രേഖപ്പെടുത്താതെ മരണപ്പെട്ടപോയ എത്ര മനുഷ്യരുണ്ടാകും, ചിതറിവീണ കെട്ടിടക്കൂമ്പാരങ്ങൾക്കിടയിൽ അകപ്പെട്ടു ശ്വാസംനിലച്ച എത്ര ശരീരങ്ങളുണ്ടാകും.

ബാൽഫർ പ്രഖ്യാപനം സൃഷ്ടിച്ച സാമ്രാജ്യത്വ കൊലച്ചതിയിലാണ് ഇസ്രായേലെന്ന ജൂത രാഷ്ട്രം പിറ കൊള്ളുന്നത്. വിഭജിക്കപ്പെട്ട രാജ്യത്തു കുടിയിരുത്തപ്പെടുകയായിരുന്നല്ലോ ഇസ്രായേൽ. ചരിത്രത്തിന്റെ പല കാലങ്ങളിൽ ഉന്മൂലനങ്ങളും ഉച്ഛാടനങ്ങളും ഏറ്റുപോയ ആ ജൂതർക്കു പക്ഷേ, ആ കൂടിയിരുപ്പു മതിയായിരുന്നില്ല. രക്തദാഹികളായ ഒരു പറ്റം സയണിസ്റ്റു മനുഷ്യർ ദശലക്ഷക്കണക്കിനു നിരപരാധികളായ മനുഷ്യരെ കൂട്ടക്കശാപ്പു ചെയ്യുന്നതാണ് ലോകം പിന്നീടു കണ്ടത്. എഴുപത് വർഷങ്ങൾക്കിപ്പുറം ഫലസ്തീൻ രാഷ്ട്രത്തിന്റെ പല ഭാഗങ്ങളും പിടിച്ചടക്കി സ്വന്തമെന്നു കൊടികുത്തിയിരിക്കുന്നു ഇസ്രയേൽ. നോക്കൂ.. ഒരു രാഷ്ട്ര സംസ്ഥാപനം എങ്ങനെയാണ് മറ്റൊരു രാഷ്ട്രത്തെ ക്രൂരമായി നിഷ്കാസനം ചെയ്തതെന്ന്.
രക്തദാഹികളായ ഒരു പറ്റം സയണിസ്റ്റു മനുഷ്യർ ദശലക്ഷക്കണക്കിനു നിരപരാധികളായ മനുഷ്യരെ കൂട്ടക്കശാപ്പു ചെയ്യുന്നതാണ് ലോകം പിന്നീടു കണ്ടത്. എഴുപത് വർഷങ്ങൾക്കിപ്പുറം ഫലസ്തീൻ രാഷ്ട്രത്തിന്റെ പല ഭാഗങ്ങളും പിടിച്ചടക്കി സ്വന്തമെന്നു കൊടികുത്തിയിരിക്കുന്നു ഇസ്രയേൽ. നോക്കൂ.. ഒരു രാഷ്ട്ര സംസ്ഥാപനം എങ്ങനെയാണ് മറ്റൊരു രാഷ്ട്രത്തെ ക്രൂരമായി നിഷ്കാസനം ചെയ്തതെന്ന്.
ഇസ്രായേൽ പിടിച്ചെടുത്ത ഫലസ്തീൻ പ്രദേശങ്ങളിൽ നിന്ന് അന്ന് ഏഴര ലക്ഷത്തോളം വരുന്ന അറബ് ജനത കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. പിറന്നമണ്ണും വളർന്ന നാടുമില്ലാത്ത ചരിത്രത്തിലെ ഏറ്റവും വലിയ അഭയാർത്ഥി സംഘമായി അനന്തരം ഫലസ്തീൻ ജനത മാറി. ഈ കഴിഞ്ഞ ഏതാനും മാസങ്ങളായി ഗസ്സയും വിട്ടു ഫലസ്തീനിന്റെ അവസാന അതിർത്തിയായ റാഫയിലാണ് ഫലസതീനിലെ ഒരു മില്യൺ മനുഷ്യരുള്ളത്. കിടക്കാനൊരു കിടപ്പാടമില്ലാതെ, ഭക്ഷിക്കാൻ അന്നമില്ലാതെ ഗുരുതര രോഗങ്ങളും വിശപ്പും കൊണ്ട് അസഹനീയമായാണ് ആ ജനത റാഫയിൽ തോൽക്കാതെ ജീവിക്കുന്നത്. വിശപ്പ് സഹിക്കവയ്യാത മാത്രം മരിച്ചുവീഴുന്ന അനേകം മനുഷ്യരുടെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളായി നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടുകൊണ്ടിരുന്നത്. ഇവ്വിധത്തിൽ കദനത്തിലാഴ്ന്ന ചെറുപ്രദേശത്തേക്കാണ് മെയ് 17ന് നെതന്യാഹുവിന്റെ സൈന്യം ഇരുന്നൂറോളം ടൺ ബോംബുകൾ വർഷിപ്പിച്ചത്. അന്താരാഷ്ട്ര നീതി ന്യായ കോടതി (ICJ), യു.എൻ സെക്രട്ടറി കൗൺസിൽ, യു.എൻ ജനറൽ അസംബ്ലിയടക്കം റാഫയിലെ നീക്കങ്ങൾ ഉപേക്ഷിക്കണമെന്നു കരശനമായി അവശ്യപ്പെട്ടു. ജർമനി, അയർലാൻഡ്, ഓസ്ട്രേലിയ, സ്പെയിൻ തുടങ്ങി ലോക രാജ്യങ്ങൾ കൂടി ശക്തമായി എതിർത്തു. എന്നിട്ടും ഒരു കുലുക്കവുമില്ലാതെ, ധിക്കാരമായിട്ടാണ് അമേരിക്കയുടെ ഒത്താശയോടെ ഈ മൃഗീയ വംശഹത്യ നടത്തുന്നത്. ഇതിനു വേണ്ടി അമേരിക്ക 2600 കോടി ഡോളർ സഹായം ചെയ്തു കൊടുത്തു കഴിഞ്ഞു.

കൃതമായി വംശഹത്യയെന്നു പറയാൻ പറ്റുന്ന വിധം ക്രൂരവും സംഹാരശേഷി ഏറെയുള്ള ബോംബറുകൾ പ്രയോഗിച്ചും ഇസ്രയേൽ നടത്തുന്ന ഈ ആക്രമണം തികച്ചും ഏകപക്ഷീയമാണ്. ചരിത്രത്തിലെ തന്നെ വലിയ വംശഹത്യകളിലൊന്നാണു ഫലസ്തീനിൽ നടക്കുന്നത്. അന്താരാഷ്ട്ര യുദ്ധ നിയമങ്ങളുടെ സകല സീമകളും ഇതിനോടകം ലംഘിച്ച് 450 ഹോസ്പിറ്റലുകളാണു തകർത്തത്. 750 ഓളം ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. നിലവിൽ അമേരിക്കൻ കാമ്പസുകളിൽ നിന്നുള്ള പ്രക്ഷോഭങ്ങളും ഫലസ്തീൻ ഐകദാർഢ്യ സമരങ്ങളും ചൂടുപിടിച്ചിരിക്കുന്നു. അതു ഫ്രാൻസ്, സ്പെയിൻ പോലുള്ള യുറോപ്യൻ കാമ്പസുകളിലേക്കു പടർന്നുപിടിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ഇതുവരെയും പലസ്തീനിന് ഐകദാർഢ്യം പ്രഖ്യാപിക്കാനോ ഇസ്രായേലിനെ ആക്ഷേപിക്കാനോ മുതിരാത്ത രാജ്യങ്ങളടക്കം 145 രാജ്യങ്ങളാണ് പലസ്തീൻ ജനതയ്ക്ക് അനുകൂലമായി എത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നു പല മേഖലകളിലുള്ള ആനേകം സെലബ്രിറ്റികളും ആൾ ഐസ് ഓൺ റഫയിൽ പങ്കുചേർന്നിരിക്കുന്നു.
കൃതമായി വംശഹത്യയെന്നു പറയാൻ പറ്റുന്ന വിധം ക്രൂരവും സംഹാരശേഷി ഏറെയുള്ള ബോംബറുകൾ പ്രയോഗിച്ചും ഇസ്രയേൽ നടത്തുന്ന ഈ ആക്രമണം തികച്ചും ഏകപക്ഷീയമാണ്. ചരിത്രത്തിലെ തന്നെ വലിയ വംശഹത്യകളിലൊന്നാണു ഫലസ്തീനിൽ നടക്കുന്നത്. അന്താരാഷ്ട്ര യുദ്ധ നിയമങ്ങളുടെ സകല സീമകളും ഇതിനോടകം ലംഘിച്ച് 450 ഹോസ്പിറ്റലുകളാണു തകർത്തത്. 750 ഓളം ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു.
എല്ലാ കണ്ണുകളും റാഫയിലെന്നു പറയുമ്പോഴും ചില മനസുകൾ ഇസ്രയേലിനൊപ്പമാണുള്ളത്. അതിൽ ഇന്ത്യയിൽ നിന്നുള്ള ചില മനുഷ്യരുമുണ്ടെന്നതാണു നമുക്കു ഖേദിക്കാനുള്ളത്. എഴുപതാണ്ടപ്പുറമായി ഇന്ത്യ സ്വതന്ത്ര്യമായിട്ട്. പതിമൂന്നു പ്രധാനമന്ത്രിമാരും കഴിഞ്ഞുപോയി. നീതിയോടൊപ്പമായിരുന്നു എല്ലാവരും. നരേന്ദ്ര മോഡി മാത്രമാണ് അതിൽ നിന്നു വിട്ടുനിന്നത്. ചെകുത്താന്മാരോടൊപ്പമാണയാളും അയാളുടെ പിന്മുറക്കാരും. ഫലസ്തീൻ കുഞ്ഞുങ്ങളുടെ ഓരോ നിലവിളിയും നമ്മുടെ മാറു തകർക്കുമ്പോൾ കൂടുതൽ കൂടുതൽ ആർത്തു ചിരിക്കാനും ആനന്ദിപ്പിക്കാനും അവരെ പ്രാപ്തരാക്കിക്കൊണ്ടേയിരിക്കും. പക്ഷേ, മനുഷ്യരുടെ അതിജീവനമെന്നത് ചെകുത്താൻമാരുടെ ദൈവങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയാവുന്നിടത്താണ്. പ്രതീക്ഷയുടെ ആകാശങ്ങളും കെട്ടി അവസാനിക്കാത്ത ലോകത്തേക്ക് ആ പറവകളിനിയും പറക്കുമെന്നു പ്രതീക്ഷിക്കാം. നമുക്ക് മനുഷ്യരായി തന്നെ കൂട്ടിരിക്കാം.


