നിങ്ങൾക്കു പൂക്കളെ അറുത്തുമാറ്റാൻ സാധിച്ചേക്കാം.
പക്ഷേ, വരാനിരിക്കുന്ന വസന്തത്തെ തടയാനാവില്ലല്ലോ
— പാബ്ലോ നെരൂദ
കഴിഞ്ഞ ഒരാഴ്ചയായി സമൂഹമാധ്യമങ്ങളിൽ മുമ്പെങ്ങുമില്ലാത്ത വിധം ഫലസ്തീനു വേണ്ടിയുള്ള ശബ്ദമുയരുകയാണ്. ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ ഇടങ്ങളിൽ വലിയ ക്യാമ്പയിൻ നടക്കുന്നു. മനുഷ്യരുടെ സ്റ്റോറികളും സ്റ്റാറ്റസുകളും ഫലസ്തീനാകുന്നു. മുൻ കാലങ്ങളിൽ നിന്ന് ഈ ക്യാമ്പയിൻ കാലത്തിനു മറ്റൊരു വ്യത്യാസം കൂടിയുണ്ട്. ലോകത്തെ വിവിധ മേഖലകളിലെ സെലിബ്രിറ്റികൾ ഇതിൽ പങ്കാളികളാകുന്നുവെന്നതാണത്. കലാ-കായിക-സാംസ്‌കാരിക മേഖലകളിലെ മില്യൺ കണക്കിനു കാഴ്ചക്കാരുള്ള താരങ്ങൾ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഫലസ്തീൻ ഐകദാർഢ്യ സ്റ്റോറികൾ പങ്കുവെക്കുന്നുവെന്നത് ചെറിയ കാര്യമല്ല.
നോക്കൂ, അറബു രാജ്യങ്ങൾ പോലും അതിഭീകരമായ മൗനം തുടരുന്ന ഈ സമയത്തും ഒരു ഇതര രാജ്യത്തെ പൗരനെ സംബന്ധിച്ചിടത്തോളം അവൻ്റെ ശബ്ദങ്ങൾക്ക് അവനുമായി യാതൊരു തരത്തിലും ബന്ധമില്ലാത്തൊരു രാഷ്ട്രത്തിനു മേൽ യാതൊരു വിധ സമ്മർദവും ഉണ്ടാക്കാൻ ഒരുനിലക്കും കഴിയില്ലെന്ന പൂർണബോധ്യമുള്ളപ്പോൾ തന്നെ ഈ സ്റ്റോറികൾക്കു വലിയ രാഷ്ട്രീയമാനമുണ്ട്.

സ്റ്റാറ്റസുകൾക്കും സ്റ്റോറികൾക്കും ഈ യുദ്ധം അവസാനിപ്പിക്കാൻ കഴിയില്ലെന്ന ഉറച്ചബോധ്യത്തോടെ തന്നെയാണ് ആ ക്യാമ്പയിനിൽ മനുഷ്യർ പങ്കാളികളാവുന്നത്. നോക്കൂ, അറബു രാജ്യങ്ങൾ പോലും അതിഭീകരമായ മൗനം തുടരുന്ന ഈ സമയത്തും ഒരു ഇതര രാജ്യത്തെ പൗരനെ സംബന്ധിച്ചിടത്തോളം അവൻ്റെ ശബ്ദങ്ങൾക്ക് അവനുമായി യാതൊരു തരത്തിലും ബന്ധമില്ലാത്തൊരു രാഷ്ട്രത്തിനു മേൽ യാതൊരു വിധ സമ്മർദവും ഉണ്ടാക്കാൻ ഒരുനിലക്കും കഴിയില്ലെന്ന പൂർണബോധ്യമുള്ളപ്പോൾ തന്നെ ഈ സ്റ്റോറികൾക്കു വലിയ രാഷ്ട്രീയമാനമുണ്ട്. ആ സ്റ്റോറികളിൽ മനുഷ്യത്വമുണ്ട്, കുഞ്ഞുങ്ങളെ കൊല്ലുന്ന ഇസ്രായേലെന്ന ഭീകരരാഷ്ട്രത്തോടുള്ള രോഷമുണ്ട്, വേദനിക്കുന്ന മനുഷ്യരെ ചേർത്തുപിടിക്കലുണ്ട്, ഇനിയും ഉറക്കംനടിക്കുന്ന ഭരണാധികാരികളോടും സെലിബ്രിറ്റികളോടുമുള്ള അമർഷമുണ്ട്.
കഴിഞ്ഞൊരു മാസത്തിനിടയിൽ ലോകത്തെ വിവിധ ഉന്നത സർവകലാശാലകളിൽ നിന്നും പൊട്ടിപ്പുറപ്പെട്ട സമരങ്ങൾ ചരിത്രം ഇന്നുവരെ കാണാത്തത്രയും തീവ്രമാണ്.
ഭരണകൂടത്തിന്റെ അടിച്ചമർത്താലുകളെ അതിജയിച്ചു തെരുവിലിറങ്ങുന്ന, ബിരുദദാന ചടങ്ങുകളിൽ കഫിയയും തണ്ണിമത്തനും ഫലസ്തീൻ പതാകയും പ്രതീകമാക്കുന്ന അമേരിക്കയിലെയും ജർമനിയിലെയും ഫ്രാൻസിലെയും ബ്രിട്ടനിലെയും അടക്കമുള്ള വിദ്യാർത്ഥികൾ നാളെയുടെ പ്രതീക്ഷകളാണ്.
ഫലസ്തീനിൽ ഇറ്റിവീഴുന്ന ഓരോ കുഞ്ഞുങ്ങളുടെ രക്തത്തിലും ഇസ്രാഈലിനോളം പങ്കുണ്ട്. അമേരിക്കക്കും പങ്കുണ്ട്. എന്നാൽ, ഇങ്ങനെയൊക്കെയാകുമ്പോഴും ഇതു വരെ ഇസ്രാഈലിനു പിന്തുണ നൽകിയിരുന്ന ഒട്ടുമിക്ക രാജ്യങ്ങളും ഇസ്രായേലിനെതിരെ സംസാരിക്കാൻ തുടങ്ങിയത് മനുഷ്യത്വം ഇനിയും ബാക്കിയുണ്ടെന്ന പ്രതീക്ഷയാണു നൽകുന്നത്.
അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേലിനോടു വെടിനിർത്തലിന് ഉത്തരവിട്ടിട്ടും പ്രസിഡൻ്റ് ബെഞ്ചമിൻ നെതന്യാവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും യാതൊരു ദയയും ഇല്ലാതെയാണ് ഇസ്രായേൽ തങ്ങളുടെ കാടത്തം തുടരുന്നത്. ഐ.സി.ജെ വിധി വന്ന തൊട്ടുടനെ അമേരിക്ക ആ വിധിയെ റദ്ദ് ചെയ്തുകൊണ്ടു പ്രസ്താവനയിറക്കി. ഫലസ്തീനിൽ ഇറ്റിവീഴുന്ന ഓരോ കുഞ്ഞുങ്ങളുടെ രക്തത്തിലും ഇസ്രാഈലിനോളം പങ്കുണ്ട്. അമേരിക്കക്കും പങ്കുണ്ട്.
എന്നാൽ, ഇങ്ങനെയൊക്കെയാകുമ്പോഴും ഇതു വരെ ഇസ്രാഈലിനു പിന്തുണ നൽകിയിരുന്ന ഒട്ടുമിക്ക രാജ്യങ്ങളും ഇസ്രായേലിനെതിരെ സംസാരിക്കാൻ തുടങ്ങിയത് മനുഷ്യത്വം ഇനിയും ബാക്കിയുണ്ടെന്ന പ്രതീക്ഷയാണു നൽകുന്നത്. സർവകലാശാലകളിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളും ഈ നിലപാട് മാറ്റത്തിനു കാരണമായിട്ടുണ്ടെന്നു വേണം കരുതാൻ. ഫലസ്തീനെ പരിപൂർണ രാഷ്ട്രമായി അംഗീകരിക്കാൻ യു എൻ പൊതുസഭയിൽ കൊണ്ടുവന്ന പ്രമേയത്തെ ഫ്രാൻസടക്കമുള്ള രാജ്യങ്ങൾ പിന്തുണക്കുകയും ചെയ്തു.
അൽ ജസീറയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിടുന്ന വീഡിയോകൾ മനുഷ്യ മനഃസാക്ഷിയുടെ കരളലിയിപ്പിക്കുന്നതാണ്. കത്തിക്കരിഞ്ഞ കൂടാരങ്ങൾക്കിടയിൽ നിന്നു പൂർണമായും അഗ്നിക്കിരിയായ മക്കളെയുമെടുത്തു പൊട്ടിക്കരയുന്ന മാതാപിതാക്കൾ, ഭൂമി കാണാൻ പോലും ഭാഗ്യമില്ലാതെ ഗർഭപാത്രത്തിൽ കിടന്നു വെന്തുരുകുന്ന ശിശുക്കൾ, ആശുപത്രിക്കിടക്കയിൽ രണ്ടു കൈകളും കാലുകളും അറ്റ് ഒരിറ്റു ശ്വാസത്തിൽ മരണത്തോടു മല്ലിടുന്ന ബാല്യങ്ങൾ…

നോക്കൂ, ഫലസ്തീനിൽ പിടഞ്ഞുവീഴുന്നത് പച്ചമനുഷ്യരാണ്. നമ്മുടെ പോലെത്തന്നെ മാംസവും മജ്ജയുമുള്ള മനുഷ്യർ.
ഈ ദിവസം വരെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 15000 ത്തിനു മുകളിൽ കുഞ്ഞുങ്ങളാണ് ഇസ്രായേൽ നരമേധത്തിന് ഇരകളായത്, അനൗദ്യോഗിക കണക്കുകൾ കൂടി ചേർക്കുമ്പോൾ അതിനിരട്ടി വരും. ജീവച്ഛവമായവർ വേറെയും. അതിനു പുറമെ സ്ത്രീകളും വൃദ്ധരും.
“എന്റെ ജന്മമാണ് എന്റെ മരണത്തിനു കാരണം” എന്നു പറഞ്ഞത് രോഹിത് വെമുലയാണ്. അതെ, ഓരോ ഫലസ്തീനിയുടെയും ജന്മമാണ് അവരുടെ മരണത്തിനു കാരണം !
അൽ ജസീറയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിടുന്ന വീഡിയോകൾ മനുഷ്യ മനഃസാക്ഷിയുടെ കരളലിയിപ്പിക്കുന്നതാണ്.
കത്തിക്കരിഞ്ഞ കൂടാരങ്ങൾക്കിടയിൽ നിന്നു പൂർണമായും അഗ്നിക്കിരിയായ മക്കളെയുമെടുത്തു പൊട്ടിക്കരയുന്ന മാതാപിതാക്കൾ, ഭൂമി കാണാൻ പോലും ഭാഗ്യമില്ലാതെ ഗർഭപാത്രത്തിൽ കിടന്നു വെന്തുരുകുന്ന ശിശുക്കൾ, ആശുപത്രിക്കിടക്കയിൽ രണ്ടു കൈകളും കാലുകളും അറ്റ് ഒരിറ്റു ശ്വാസത്തിൽ മരണത്തോടു മല്ലിടുന്ന ബാല്യങ്ങൾ, ഉറ്റവരുടെ മൃതദേഹങ്ങൾ കണ്ടു കണ്ണീരു വറ്റിയ കൗമാരങ്ങൾ, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നു തങ്ങളുടെ മക്കളെ മാറോട് അണച്ചുപിടിച്ച് ഒരേ സമയം മരണപ്പെട്ട കുടുംബങ്ങൾ
ആ കുട്ടികൾക്കും ഉണ്ടായിരുന്നില്ലേ നമ്മുടേത് പോലെയുള്ള വലിയ സ്വപ്നങ്ങൾ !
വടക്കൻ ഗസ്സ, ഗസ്സ, ദേർ അൽ-ബലാഹ്, ഖാൻ യൂനുസ്, അവസാനമിതാ ഏറെക്കുറെ സുരക്ഷിതമെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തിയ, നൂറുകണക്കിന് യു എൻ അഭയാർത്ഥി ക്യാമ്പുകൾ നിലനിൽക്കുന്ന റാഫയിലും ഇസ്രായേൽ സൈന്യം അതിക്രൂരമായ വംശഹത്യ ആരംഭിച്ച കഴിഞ്ഞു. യു എൻ കണക്കുകൾ പ്രകാരം വെറും 68 ച. കി. മീ മാത്രമുള്ള റഫയിൽ നിലവിൽ 10 ലക്ഷം അഭയാർത്ഥികളാണ് താമസിക്കുന്നത്. ആ മനുഷ്യർക്ക് ഇനി പലായനം ചെയ്യാൻ ഭൂമിയില്ല. റാഫയാണ് ഫലസ്തീന്റെ അതിർത്തി, അപ്പുറം ഈജിപ്താണ്. ആസൂത്രിതമായ കൂട്ടക്കുരുതിയാണ് പൈശാചികരാഷ്ട്രത്തിന്റെ ലക്ഷ്യമെന്നു വ്യക്തം.
ദർവേശ് പാടിയത് പോലെ,
അവസാന ആകാശവും കഴിഞ്ഞാൽ പിന്നെ പക്ഷികൾ എങ്ങോട്ടു പറക്കും..!!


