Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Articles

വർഗീയവിഭജനങ്ങൾക്ക് കീഴടങ്ങാത്ത മലപ്പുറം

ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, എന്നിട്ട് തല്ലിക്കൊല്ലുക എന്ന ഫാസിസ്റ്റ് ശൈലിയാണ് ഇവിടെയും പ്രതിഫലിച്ചത്.

ഫസൽ വെള്ളുവങ്ങാട് by ഫസൽ വെള്ളുവങ്ങാട്
in Articles, Politics
Reading Time: 3 mins read
0
വർഗീയവിഭജനങ്ങൾക്ക് കീഴടങ്ങാത്ത മലപ്പുറം

ഒരു കളവ് ആയിരം തവണ ആവർത്തിച്ചാൽ അത് സത്യമാകുമെന്ന ഗീബൽസിയൻ തന്ത്രമാണ് ഫാസിസം എക്കാലവും ഉപയോഗിച്ചിട്ടുള്ളത്. അതേ ഗീബൽസിയൻ തന്ത്രം തന്നെയാണ് പതിറ്റാണ്ടുകളായി ഇന്ത്യയിൽ സംഘപരിവാർ കേന്ദ്രങ്ങളും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അതിൻറെ ഒടുവിലത്തെ ഉദാഹരണമാണ് ഏഴ് ദശലക്ഷത്തിലധികം സബ്സ്ക്രൈബേഴ്‌സുള്ള ‘രൺവീർ അല്ലാബാദിയ’ അഥവാ ‘ബീർബൈസപ്സസിൻ്റെ’ യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിൽ എഴുത്തുകാരനും സംഘ്പരിവാർ സഹയാത്രികനുമായ സന്ദീപ് ബാലകൃഷ്ണൻ മലപ്പുറം ജില്ലക്കെതിരെ നടത്തിയ വ്യാജപ്രചാരണം. ഫെയറി ഡിബേറ്റ്, ട്രൂത്ത് എബൗട്ട് ഹിന്ദു വേഴ്സ‌സ് മുസ്ല‌ിം എന്ന ‘ദി റൺവീർ ഷോ’യുടെ 391-ാം എപ്പിസോഡിലാണ് ജില്ലക്കെതിരെ വ്യാജ ആരോപണം സന്ദീപ് ബാലകൃഷ്ണൻ ഉന്നയിച്ചത്. “മലപ്പുറത്ത് മുസ്ലിംകൾക്ക് മാത്രം പ്രവേശനമുള്ള ഗ്രാമമുണ്ടെന്നും അത് വ്യക്തമാക്കി കൂറ്റൻ ബോർഡ് വെച്ചിട്ടുണ്ടെന്നും അവിടേക്കുള്ള പ്രവേശന കവാടത്തിലെ പ്രസ്തുത ബോർഡിൽ ഇത് ഇസ്‌ലാമിക ഗ്രാമമാണ്, ഇസ്ലാമിക നിയമമാണ് ഇവിടെ പ്രാബല്യത്തിലുള്ളത് എന്നും മുസ്ലിംകളല്ലാത്തവർ ഇവിടേക്ക് വരുന്നത് നിരുത്സാഹപ്പെടുത്തുന്നുവെന്നും എഴുതിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലുള്ള സ്ഥലത്ത്, ഇന്ത്യൻ മണ്ണിലാണ് ഈ ബോർഡുള്ളത്. ചരിത്രം മനസ്സാലാക്കാതെ നിങ്ങൾ എങ്ങനെ ഇത് വിശദീകരിക്കും” എന്നിങ്ങനെ നീണ്ടുപോകുന്നു സന്ദീപിന്റെ വർഗീയ ആരോപണങ്ങൾ.
ഒരു പ്രദേശത്തെ എങ്ങനെയാണ് വർഗീയമായി വിഭജിക്കുന്നതെന്നും അപര മനസ്സിൽ വിധ്വംസ്ക ചിന്തകൾ മുളപ്പിക്കുന്നതെന്നും കാണിച്ചു തരികയാണ് പ്രസ്തുത സംഭാഷണം.

മലപ്പുറത്തിനെതിരെയുള്ള അപവാദപ്രചാരണങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മലപ്പുറം നിലവിൽ വന്ന അന്നുമുതൽ, അല്ല മലപ്പുറം ജില്ല രൂപീകരണ ചർച്ച ആരംഭിച്ച കാലം മുതൽ തന്നെ ഈ വർഗീയ പ്രചാരണങ്ങൾ ദേശീയ തലത്തിൽ നിലവിലുണ്ട്.

മലപ്പുറത്തിനെതിരെ ഇതാദ്യമായല്ല സംഘപരിവാർ കേന്ദ്രങ്ങൾ വ്യാജ പ്രചാരണങ്ങൾ അടിച്ചു വിടുന്നത്. 2020 ജൂണിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽപ്പെട്ട തിരുവിഴാംകുന്നിൽ ഗർഭിണിയായ ആന പന്നിക്ക് വെച്ച പടക്കം കടിച്ച് ചെരിഞ്ഞ സംഭവത്തെ തുടർന്ന് സംഘപരിവാർ സംഘടനകൾ ആന ചെരിഞ്ഞത് മലപ്പുറം ജില്ലയിൽ നിന്നും അൻപത് കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് എന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. ബിജെപി ലോകസഭ എംപിയായ മനേക ഗാന്ധിയായിരുന്നു ഇതിന് ചുക്കാൻ പിടിച്ചത്. വസ്തുത എന്താണെന്ന് കൃത്യമായി ബോധ്യമുള്ള കേരളത്തിലെ സംഘപരിവാർ നേതാക്കൾ പോലും ആ പ്രചാരണത്തെ ഏറ്റുപിടിച്ചു. സംഘപരിവാർ പ്രൊഫൈലുകളിൽ മലപ്പുറം ഹാഷ്ട്ടോഗോടു കൂടി ആസൂത്രിതമായി പ്രചരിപ്പിക്കപ്പെട്ടു. ഉത്തരേന്ത്യയിൽ വ്യാപകമായി പ്രചരിച്ച ആ സംഭവത്തെ ഇന്ത്യയിലെ കായിക-താര സെലിബ്രിറ്റികൾ മുഴുവൻ ഏറ്റെടുക്കുകയും ആ ഒരു ദാരുണമായ സംഭവത്തെ മുൻനിർത്തിക്കൊണ്ട് മലപ്പുറം ജില്ലക്കെതിരെ അപവാദ പ്രചാരണങ്ങൾ അഴിച്ചുവിടുകയും ചെയ്തു. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, എന്നിട്ട് തല്ലിക്കൊല്ലുക എന്ന ഫാസിസ്റ്റ് ശൈലിയാണ് ഇവിടെയും പ്രതിഫലിച്ചത്.

മലപ്പുറത്തിനെതിരെയുള്ള അപവാദപ്രചാരണങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മലപ്പുറം നിലവിൽ വന്ന അന്നുമുതൽ, അല്ല മലപ്പുറം ജില്ല രൂപീകരണ ചർച്ച ആരംഭിച്ച കാലം മുതൽ തന്നെ ഈ വർഗീയ പ്രചാരണങ്ങൾ ദേശീയ തലത്തിൽ നിലവിലുണ്ട്. മലപ്പുറത്തെ കുട്ടിപ്പാക്കിസ്ഥാൻ എന്ന് വിളിച്ചവരുണ്ട്. എന്തിനാണ് മുസ്‌ലിംകൾക്ക് മാത്രമായി ഒരു ജില്ലയെന്ന് അധിക്ഷേപം നടത്തിയവരുണ്ട്. അടിക്കടി ജില്ലാ രൂപീകരണത്തിനെതിരെ മുഖപ്രസംഗങ്ങൾ എഴുതിയ പത്രങ്ങളുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ലീഗും പങ്കാളികളായ 1967 ലെ സപ്തകക്ഷി സര്‍ക്കാരാണ് മലപ്പുറം ജില്ല പ്രഖ്യാപിക്കുന്നത്. അന്നത്തെ കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റിയും ബിജെപിയുടെ പ്രാഗ്‌രൂപമായ ജനസംഘവും മലപ്പുറം ജില്ല രൂപീകരത്തിനെതിരെ ശക്തമായി നിലകൊണ്ടിരുന്നു. അതിനെയെല്ലാം സ്നേഹത്തിലൂടെയാണ് മലപ്പുറം മറികടന്നത്.

മലപ്പുറത്തെ ഭീകരവാദത്തിന്റെ ഹോൾസൈലർമാരായി ഡീലർമാരായി ചിത്രീകരിക്കുന്ന സംഘ്പരിവാർ കേന്ദ്രങ്ങളേ, അവകളെയെല്ലാം അതിജയിച്ച മലപ്പുറം ഇതിനെയും അതിജയിക്കും. ഈ നാട്, ഇന്നാട്ടിലെ മനുഷ്യർ നിങ്ങളുടെ വർഗീയവിഭജനങ്ങൾക്ക് കീഴടങ്ങില്ല. ഉറപ്പ്.

ഇന്ത്യയിലെ എണ്ണൂറിൽപരം ജില്ലകളിൽ മുസ്ലിം ഭൂരിപക്ഷമുള്ള അപൂർവ്വം ജില്ലകളിൽ ഒന്നാണ് മലപ്പുറം. സ്നേഹത്തിന്റെയും സൗഹൃദത്തിൻറെയും സഹവർത്തിത്വത്തിന്റെയും ആദരവിന്റെയും ചേർത്തുപിടിക്കലിന്റെയും കഥകളാണ് എന്നും മലപ്പുറം ഈ ലോകത്തിന് കാണിച്ചുകൊടുത്തത്. മലപ്പുറത്തെ കുഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാൽ അത് ദൃശ്യമാകും. ക്ഷേത്രവും പള്ളിയും ചർച്ചും തോളോടു തോളുരുമ്മി നിൽക്കുന്ന കാഴ്ച്ചകൾ. പള്ളിയിലെ ഉസ്താദും ക്ഷേത്രത്തിലെ പൂജാരിയും ചർച്ചിലെ വികാരിയും തമ്മിൽ പരസ്പരം ശത്രുത മനോഭാവമില്ല, പരസ്പരം കൊണ്ടും കൊടുത്തും ജീവിക്കുന്നതാണ് മലപ്പുറത്തിന്റെ രീതി. മലപ്പുറത്ത് ദീർഘകാലം ജോലിയെടുത്തു തിരിച്ചു പോകുന്ന ഇതരജില്ലകളിലെ സഹോദരങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. തങ്ങൾക്ക് മലപ്പുറത്ത് നിന്നും ലഭിച്ച സ്നേഹത്തിന്റെയും ആദരവിന്റെയും ചേർത്തുപിടിക്കലിന്റെയും മനോഹരമായ കഥകൾ. ഇന്ന് വരെ ഒരു വർഗീയകലാപങ്ങൾക്കും ഇരയാകാത്ത മണ്ണാണിത്. ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരിൽ കൊടിഞ്ഞി ഫൈസലും തിരൂർ യാസിറും നിഷ്കരുണം കൊല്ലപ്പെട്ട മണ്ണാണ് മലപ്പുറത്തിന്റേത്. ആ ക്രൂര കൊലപാതകങ്ങൾക്ക് ആരും ഇന്ന് വരെ പകരം ചോദിച്ചിട്ടില്ല. പ്രത്യുത, ആൾബലം ഉണ്ടായിട്ടും മലപ്പുറത്തുകാർ നിയമവഴിയിലൂടെയാണ് നീങ്ങിയിട്ടുള്ളത്. അത് ഇന്നാടിന്റെ ഐക്യം നിലനിർത്താൻ വേണ്ടി മാത്രമാണ്.

1967 ലെ സപ്തകക്ഷി സര്‍ക്കാരാണ് മലപ്പുറം ജില്ല പ്രഖ്യാപിക്കുന്നത്. അന്നത്തെ കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റിയും ബിജെപിയുടെ പ്രാഗ്‌രൂപമായ ജനസംഘവും മലപ്പുറം ജില്ല രൂപീകരത്തിനെതിരെ ശക്തമായി നിലകൊണ്ടിരുന്നു. അതിനെയെല്ലാം സ്നേഹത്തിലൂടെയാണ് മലപ്പുറം മറികടന്നത്.

ഓർമ്മയുണ്ടാകുമല്ലോ, 2020 ലെ രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്ന് കരിപ്പൂരിൽ നടക്കുമ്പോൾ മലപ്പുറം സമ്പൂർണ്ണമായ ലോക്ഡൗണിലാണ്. നാലു ചുമരുകൾക്കുള്ളിൽ ജനങ്ങൾ എല്ലാവരും രാപ്പാർക്കുന്ന സമയത്താണ് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം യാദൃശ്ചികമായി കരിപ്പൂരിലെ ടേബിൾ ടോപ്പ് വിമാനത്താവളത്തിൽ അപകടത്തിൽ പെടുന്നത്. ലോക്ഡൗൺ മലപ്പുറത്തുകാർക്ക് രക്ഷപ്രവർത്തനത്തിന് ഒരു തടസ്സമേ ആയില്ല. പോലീസും അഗ്നിശമനസേനയും സ്ഥലത്ത് എത്തുന്നതിന് മുമ്പേ സ്വന്തം ജീവൻ പണയം വെച്ച് വിമാനത്താവളത്തിന്റെ ഉള്ളിലേക്ക് ചെന്നെത്തിയത് നിങ്ങൾ മതത്തിന്റെ പേരിൽ വിഭജിക്കുന്ന മലപ്പുറത്തിന്റെ മക്കളാണ്. രാജ്യം കണ്ട ഏറ്റവും ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനത്തിനാണ് കരിപ്പൂർ പിന്നീട് സാക്ഷ്യം വഹിച്ചത്. എയർപോർട്ടിലേക്ക് വഴിയൊരുക്കിയതും ഗതാഗതം നിയന്ത്രിച്ചതും വിമാനയാത്രികരെ സ്വന്തം വാഹനങ്ങൾ ആംബുലൻസുകളാക്കി ആശുപത്രിത്രിയിൽ എത്തിച്ചതും എല്ലാം അന്നാട്ടിലെ മനുഷ്യസ്നേഹികളായിരുന്നു. ഒരാളെ ആശുപത്രിയിലേക്ക് എടുത്തുകൊണ്ടു പോകുമ്പോൾ ഒരാളും നിങ്ങൾ ഹിന്ദുവാണോ, മുസ്ലിമാണോ, ക്രിസ്ത്യാനിയാണോ എന്ന് ചോദിച്ചിട്ടില്ല. ആ മനുഷ്യരുടെ നാടിനെ കുറിച്ചാണ് അമുസ്ലിംകൾക്ക് പ്രവേശനമില്ലാത്ത ഗ്രാമങ്ങളായി നിങ്ങൾ അവതരിപ്പിക്കുന്നത്.

മലപ്പുറത്തെ സ്ത്രീകൾ പന്നി പ്രസവിക്കുന്നത് പോലെയാണ് പ്രസവിക്കുന്നതെന്ന് പറഞ്ഞത് മുൻകേന്ദ്രമന്ത്രി കൂടിയായ സുബ്രഹ്മണ്യൻ സ്വാമിയാണ്. മുസ്‌ലിംകൾ എവിടെയെല്ലാം കൂടുന്നുണ്ടോ അവിടെയെല്ലാം പ്രശ്നങ്ങളുണ്ടാകുന്നു, മലപ്പുറം അതിന് വലിയ ഉദാഹരണമാണെന്ന് പറഞ്ഞത് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗാണ്. മലപ്പുറത്തിനെതിരെയുള്ള ഈ പൊതുബോധ നിർമിതിയിൽ ദൃശ്യ-അച്ചടി മാധ്യമങ്ങളുടെ പങ്കും ചെറുതല്ല. മലപ്പുറത്തെ കേസുകളെ കൈകാര്യം ചെയ്യുമ്പോൾ റീച്ചിന് വേണ്ടി അതിനെ പ്രത്യേകരീതിയിൽ ഹൈലൈറ്റ് ചെയ്യുന്നതും ഇതര ജില്ലകളിലെ ആളുകളാണെങ്കിൽ ഏതെങ്കിലും രൂപത്തിൽ അവരുടെ ‘മലപ്പുറം ബന്ധം’ ചികഞ്ഞെടുക്കുന്നതും കാണാം. മലപ്പുറത്തെ ഭീകരവാദത്തിന്റെ ഹോൾസൈലർമാരായി ഡീലർമാരായി ചിത്രീകരിക്കുന്ന സംഘ്പരിവാർ കേന്ദ്രങ്ങളേ, അവകളെയെല്ലാം അതിജയിച്ച മലപ്പുറം ഇതിനെയും അതിജയിക്കും. ഈ നാട്, ഇന്നാട്ടിലെ മനുഷ്യർ നിങ്ങളുടെ വർഗീയവിഭജനങ്ങൾക്ക് കീഴടങ്ങില്ല. ഉറപ്പ്.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

ബീവി ഖദീജ(റ); വെളിച്ചത്തെ കൈപിടിച്ച നേരങ്ങൾ

Next Post

നഫീസ ബീവി(റ); പ്രകാശവും തണലും

ഫസൽ വെള്ളുവങ്ങാട്

ഫസൽ വെള്ളുവങ്ങാട്

എഴുത്തുകാരൻ, വിദ്യാർത്ഥി

Next Post
നഫീസ ബീവി(റ); പ്രകാശവും തണലും

നഫീസ ബീവി(റ); പ്രകാശവും തണലും

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact