Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Articles Academic

വൈശാഖ് ! നിങ്ങളീ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.

കാമ്പസുകളുടെ കാവിവത്കരണം സ്വാഭാവികനടപടികൾ ആവുകയും അതേസമയം വിദ്യാർഥികൾക്ക് ആശയങ്ങൾക്കൊണ്ട് പോരാടാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന, വിദ്യാർത്ഥി രാഷ്ട്രീയം ആൾക്കൂട്ടങ്ങളായി മാറുന്ന കേരളീയ കാമ്പസ് പരിസരങ്ങളിൽ വൈശാഖിനെ പോലെയുള്ള വിദ്യാർത്ഥികളെ ഈ നാട് ആവശ്യപ്പെടുന്നുണ്ട്. ജനാധിപത്യത്തിന്റെ നുറുങ്ങുവെട്ടങ്ങൾ കെടാതെ സൂക്ഷിക്കുന്ന കലാലയങ്ങൾ രാജ്യത്തിന്റെ പ്രതീക്ഷയാണ്.

ഫസൽ വെള്ളുവങ്ങാട് by ഫസൽ വെള്ളുവങ്ങാട്
in Academic, Articles
Reading Time: 2 mins read
0
വൈശാഖ് ! നിങ്ങളീ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.

ഒരു രാജ്യത്തെ അതിന്റെ അടിസ്ഥാന സ്വഭാവത്തിൽ നിലനിർത്തുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ആ രാജ്യത്തെ സർവകലാശാലകളാണ്. രാജ്യം അതിന്റെ അടിസ്ഥാന സ്വഭാവത്തിൽ നിന്നും എപ്പോഴൊക്കെ വ്യതിചലിച്ചിട്ടുണ്ടോ അന്നൊക്കെയും കാമ്പസുകൾ പ്രക്ഷുബ്ധമായിട്ടുണ്ട്. അത് ഇന്ത്യയിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ല. ലോകത്ത് പല രാജ്യങ്ങളും അത്തരം സമരങ്ങൾക്കു സാക്ഷിയായിട്ടുണ്ട്. ജർമനിയിൽ സോഫിയ ഷോളിന്റെ നേതൃത്വത്തിൽ നടന്ന വൈറ്റ്റോസ് മൂവ്മന്റും ചിലിയിൽ കാമില വലേജയുടെ നേതൃത്വത്തിൽ നടന്ന സമരവും വിയറ്റ്നാം യുദ്ധത്തിനെതിരെ അമേരിക്കയിൽ അലിസൺ റോസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തിയ സമാനതകളില്ലാത്ത സമരങ്ങളും പൗരത്വ കാലത്ത് ഇന്ത്യയിലെ വിവിധങ്ങളായ കലാലയങ്ങളിൽ നിന്നു പൊട്ടിപ്പുറപ്പെട്ട സമരങ്ങളും അതിൻ്റെ നേർസാക്ഷ്യങ്ങളാണ്. പൗരത്വനിയമം രണ്ടു സഭകളും മറികടന്നിട്ടും എന്തുകൊണ്ടാണ് അതു പ്രായോഗിക തലത്തിലേക്കു കൊണ്ടുവരാത്തതെന്നു നിങ്ങൾ ആലോചിച്ചിട്ടുണ്ടോ!? അത് ഈ രാജ്യത്തെ വിദ്യാർത്ഥി സമരങ്ങളുടെ ഓർമ്മകൾ ഇന്നും ഭരണാധികാരികളെ ഭയപ്പെടുത്തുന്നുണ്ട് എന്നത് കൊണ്ടാണ്.

 

സമീപകാലത്ത് ഇന്ത്യയിലെ സർവകലാശാലകളുടെ കാവിവൽക്കരണവും കാമ്പസ് അഡ്മിനിസ്ട്രേഷൻ ഒരു വിഭാഗത്തോട് മാത്രം നടത്തുന്ന അപരവൽക്കരണവും പതിവ് കാഴ്ചയാണ്. 2014 ന് ശേഷം ഇത്തരം സംഭവങ്ങൾ അനിയന്ത്രിതമാം വിധം വർധിച്ചിട്ടുണ്ട്. സർവ്വകലാശാലകളിൽ മാത്രമല്ല സ്കൂളുകളിൽ വരെ ഇത്തരം സംഭവങ്ങൾ 2014 ന് ശേഷം പതിവ് കാഴ്ചയാണ്.

ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം അവൻ്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ രൂപീകരിക്കപ്പെടുന്നതിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഇടങ്ങളാണ് കലാലയങ്ങൾ. സമീപകാലത്ത് ഇന്ത്യയിലെ സർവകലാശാലകളുടെ കാവിവൽക്കരണവും കാമ്പസ് അഡ്മിനിസ്ട്രേഷൻ ഒരു വിഭാഗത്തോട് മാത്രം നടത്തുന്ന അപരവൽക്കരണവും പതിവ് കാഴ്ചയാണ്. 2014 ന് ശേഷം ഇത്തരം സംഭവങ്ങൾ അനിയന്ത്രിതമാം വിധം വർധിച്ചിട്ടുണ്ട്. സർവ്വകലാശാലകളിൽ മാത്രമല്ല സ്കൂളുകളിൽ വരെ ഇത്തരം സംഭവങ്ങൾ 2014 ന് ശേഷം പതിവ് കാഴ്ചയാണ്. നിയമസംവിധാനങ്ങളും ഭരണകൂടങ്ങളും തങ്ങളെ സംരക്ഷിക്കുമെന്ന ഉറച്ച ബോധ്യത്തിൽ നിന്നാണ് അധ്യാപകർ ഇതിന് ചുക്കാൻ പിടിക്കുന്നത്.

ഉത്തരേന്ത്യൻ സർവകലാശാലകളിൽ നിന്നും നിന്നും വിഭിന്നമായി കേരളത്തിലെ കലാലയങ്ങളിൽ സംഘ്പരിവാർ സംഘടനകളുടെ ഇടപെടലുകൾ താരതമ്യേന കുറവായിരുന്നു. കേരളത്തിൻ്റെ പ്രത്യേക രാഷ്ട്രീയാന്തരീക്ഷവും വിദ്യാർത്ഥികളുടെ നിതാന്ത ജാഗ്രതയും അതിന്റെ പ്രധാനപ്പെട്ട കാരണമാണ്. എന്നാൽ ആരിഫ് മുഹമ്മദ്‌ ഖാൻ കേരളത്തിന്റെ ഗവർണർ ആവുകയും സംസ്ഥാനത്തെ ചില സർവകലാശാലകളുടെ ചാൻസലറായി എത്തുകയും ചെയ്തതതോടെ കേരളത്തിലെ കാമ്പസുകളിൽ ഉള്ളിൽ ഒതുങ്ങിയ വർഗീയത പുറത്ത് ചാടാൻ തുടങ്ങി. ഗവർണറുടെ അധികാര ദുരുപയോഗത്തിനെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ
അടക്കം വിദ്യാർത്ഥികൾ നടത്തിയ സമരങ്ങളിൽ ഗവർണർക്ക് വിദ്യാർത്ഥികളുടെ മുന്നിൽ മുട്ടു മടക്കേണ്ടി വന്നിട്ടുമുണ്ട്.

കേരളത്തിൻ്റെ കാമ്പസ് രാഷ്ട്രീയസമരങ്ങളിൽ നിന്നു വിഭിന്നമായിട്ടായിരുന്നു എൻ ഐ ടിയിലെ ആ സമരം. കൈയേറ്റങ്ങളോ പ്രകോപനപരമായ മുദ്രാവാക്യങ്ങളോ ഇല്ലാതെ വളരെ മനോഹരമായി സമരം സംഘടിപ്പിക്കപ്പെടുന്നു. നാലാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായ വൈശാഖ് പ്രേംകുമാറെന്ന ദളിത് വിദ്യാർത്ഥിയുടെ നേതൃത്വത്തിലായിരുന്നു സമരം. ആ സമരത്തിന്റെ ദൃശ്യങ്ങൾ കണ്ടവർക്കറിയാം, എത്രമേൽ ആശയസമ്പുഷ്ടമായിരുന്നു ആ സമരമെന്ന്. എത്ര മനോഹരമായാണ് വൈശാഖ് പ്രതിഷേധിക്കുന്നത്.

ഇത്രയും പറഞ്ഞത് കഴിഞ്ഞ ദിവസം കാലിക്കറ്റ് എൻ ഐ ടിയിൽ നടന്ന ചില സംഭവങ്ങൾ വിശദീകരിക്കാനാണ്. ജനുവരി 22ന് ബാബരി ഭൂമിയിലെ വിഗ്രഹ പ്രതിഷ്ഠയോടെ അനുബന്ധിച്ച് കാലിക്കറ്റ് എൻഐടി ക്യാമ്പസിൽ സംഘ് അനുകൂല വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രകോപനപരമായ ചില നീക്കങ്ങൾ നടക്കുന്നു. അതിൻറെ ഭാഗമായിത്തന്നെ കാമ്പസിൽ അതിരുവിട്ട ആഘോഷ പ്രകടനങ്ങൾ അരങ്ങേറുന്നു. കാവിനിറത്തിൽ ഇന്ത്യയുടെ ഭൂപടം വരച്ചുകൊണ്ട് ഇന്ത്യയെന്ന മതേതര രാജ്യത്തെ ഒരു വിഭാഗത്തിന്റേത് മാത്രമാക്കി മാറ്റുന്നു. അതിനെത്തുടർന്ന് കാമ്പസിലെ ജനാധിപത്യബോധമുള്ള ഒരു കൂട്ടം വിദ്യാർത്ഥികൾ സമരം ആരംഭിക്കുന്നു. കേരളത്തിൻ്റെ കാമ്പസ് രാഷ്ട്രീയസമരങ്ങളിൽ നിന്നു വിഭിന്നമായിട്ടായിരുന്നു എൻ ഐ ടിയിലെ ആ സമരം. കൈയേറ്റങ്ങളോ പ്രകോപനപരമായ മുദ്രാവാക്യങ്ങളോ ഇല്ലാതെ വളരെ മനോഹരമായി സമരം സംഘടിപ്പിക്കപ്പെടുന്നു. നാലാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായ വൈശാഖ് പ്രേംകുമാറെന്ന ദളിത് വിദ്യാർത്ഥിയുടെ നേതൃത്വത്തിലായിരുന്നു സമരം. ആ സമരത്തിന്റെ ദൃശ്യങ്ങൾ കണ്ടവർക്കറിയാം, എത്രമേൽ ആശയസമ്പുഷ്ടമായിരുന്നു ആ സമരമെന്ന്. എത്ര മനോഹരമായാണ് വൈശാഖ് പ്രതിഷേധിക്കുന്നത്. കൃത്യമായ വാക്കുകൾ, ആശയങ്ങൾ, നിലപാടുകൾ. പ്രതിഷേധം തുടരുന്നതിനിടെ സമരം നിർത്തിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥർ കാമ്പസിലേക്കെത്തുന്നു. ആ സമയം പോലീസിനോട് അയാൾ പറയുന്ന ഒരു കാര്യമുണ്ട് : “സർ, ഞങ്ങൾ സമരം അവസാനിപ്പിക്കാം. ആദ്യം അവരോടു പിരിഞ്ഞുപോകാൻ പറയൂ, അവർ പിരിഞ്ഞു പോകാതെ ഇപ്പോൾ ഞങ്ങൾ സമരം അവസാനിപ്പിച്ചാൽ അവർ വിജയിച്ചുവെന്നാകും. അവർ വിജയിച്ചാൽ വയലൻസ് ജയിച്ചുവെന്നു വരും. അങ്ങനെ ഈ കാമ്പസിൽ വയലൻസ് ജയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല”.
എത്ര കൃത്യമാണ് വാക്കുകൾ. ആശയങ്ങൾക്കു മൂർച്ചയുണ്ടാകുമ്പോൾ പിന്നെന്തിനാണ് ആയുധമെടുക്കുന്നത്? ആശയങ്ങൾക്കു മൂർച്ചയില്ലാതാകുമ്പോഴാണ് രാഷ്ട്രീയ പാർട്ടികൾ ആയുധങ്ങളിൽ അഭയം പ്രാപിക്കുന്നത്!

 

മണിക്കൂറുകളോളം നീണ്ട അന്നത്തെ സമരത്തിൽ മുഴുവൻ വിദ്യാർത്ഥികളെയും നിയന്ത്രിക്കുന്നത് അയാൾ ഒറ്റക്കാണ് പക്ഷേ, പിന്നീട് നടക്കുന്നത് മറ്റൊന്നാണ്! ഇത്തരം പ്രതിഷേധങ്ങൾക്കു കാരണക്കാരായ വിദ്യാർഥികളെക്കെതിരെ നടപടിയെടുക്കുന്നതിനു പകരം പ്രതിഷേധങ്ങൾക്കു തുടക്കം കുറിച്ച വൈശാഖിനെയൊരു വർഷത്തേക്ക് കാമ്പസിൽ നിന്നു സസ്പെൻഡ് ചെയ്യുന്നു.
അതിനെ തുടർന്ന് വീണ്ടും കാമ്പസ് പ്രക്ഷുബ്ധമാകുന്നു. വിദ്യാർത്ഥി സംഘടനകൾ കാമ്പസിലേക്ക് മാർച്ച് നടത്തുന്നു. അതിനിടയ്ക്ക് സസ്പെൻഷനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു വൈശാഖിന്റെ മറുപടി ഇതായിരുന്നു : “കാമ്പസ്‌ അഡ്മിനിസ്ട്രേഷനിൽ എനിക്ക് വിശ്വാസമുണ്ട്. അവർക്കു തെറ്റുപറ്റിയതായിരിക്കാം. സസ്പെൻഷൻ പിൻവലിക്കുമെന്നു ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു.”ദാ ഇപ്പോൾ ആ സസ്പെൻഷൻ സ്ഥാപനം താൽക്കാലികമായി മരവിപ്പിച്ചിരിക്കുന്നു. അതെ, എതിർ ശബ്ദങ്ങളെ കഴുത്തു ഞെരിച്ച് ഇല്ലായ്മ ചെയ്യാമെന്നുള്ള വ്യാമോഹം അനുവദിക്കില്ലെന്ന വിദ്യാർത്ഥി നിലപാടിന്റെ മുന്നിൽ അധികാരി ഹുങ്കുകൾക്കു തലകുനിക്കേണ്ടി വന്നിരിക്കുന്നു.

കാമ്പസുകളുടെ കാവിവത്കരണം സ്വാഭാവികനടപടികൾ ആവുകയും അതേസമയം വിദ്യാർഥികൾക്ക് ആശയങ്ങൾക്കൊണ്ട് പോരാടാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന, വിദ്യാർത്ഥി രാഷ്ട്രീയം ആൾക്കൂട്ടങ്ങളായി മാറുന്ന കേരളീയ കാമ്പസ് പരിസരങ്ങളിൽ വൈശാഖിനെ പോലെയുള്ള വിദ്യാർത്ഥികളെ ഈ നാട് ആവശ്യപ്പെടുന്നുണ്ട്. ജനാധിപത്യത്തിന്റെ നുറുങ്ങുവെട്ടങ്ങൾ കെടാതെ സൂക്ഷിക്കുന്ന കലാലയങ്ങൾ രാജ്യത്തിന്റെ പ്രതീക്ഷയാണ്.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

ഗ്യാൻവാപി; നീതിന്യായ വ്യവസ്ഥയുടെ അലംഭാവചിത്രമോ?

Next Post

ഞാൻ മുസ്‌ലിം

ഫസൽ വെള്ളുവങ്ങാട്

ഫസൽ വെള്ളുവങ്ങാട്

എഴുത്തുകാരൻ, വിദ്യാർത്ഥി

Next Post
ഞാൻ മുസ്‌ലിം

ഞാൻ മുസ്‌ലിം

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact