Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Articles

ഒരു തെരുവ് തൊഴിലാളിയുടെ സാഹിത്യബന്ധം

പ്രമുഖ കവിയും തിരുവന്തപുരത്ത് തെരുവു തൊഴിലാളിയുമായ റാസി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്

റാസി by റാസി
in Articles, Politics
Reading Time: 2 mins read
0
ഒരു തെരുവ് തൊഴിലാളിയുടെ സാഹിത്യബന്ധം

ഇങ്ങനെയൊരു ഗുറിപ്പ് എഴുതാനുള്ള പ്രചോദനം ഞാനെഴുതുന്നതൊക്കെ നാറ്റ ഓടസാഹിത്യമാണെന്ന് ഏതൊക്കയോ വരേണ്യ നാവുകളിൽ നിന്നും പുറപ്പെട്ടതിനാൽ.വരേണ്യ നാവുകളിൽ നിന്നും പുറപ്പെടുവിച്ച പരിഹാസത്തിനാൽ.

സാഹിത്യത്തിൽ ഓടസാഹിത്യവുമുണ്ടോ?
ഉണ്ടെങ്കിൽ അതിന്റെ പ്രചാരകനാകാൻ എനിക്ക് സന്തോഷമേയുള്ളൂ..

അതെ,എന്റേത് ഓടസാഹിത്യമാണ്.
നിരവധി ഓടകളാൽ സമ്പന്നമായ നിരവധി നാറ്റ ഓടകൾ സ്ഥാപിച്ചിട്ടുള്ള തെരുവുകളിൽ ഇരുന്നാണ് ഞാനെന്റെ ഓടസാഹിത്യവും ഓടക്കബ്തകളും എഴുതുന്നത്.

‘ഓടയിൽ നിന്ന്’എഴുതിയ മഹാസാഹിത്യക്കാരൻ
പി. കേശദേവിനെയൊക്കെ ഓടസാഹിത്യക്കാരനെന്ന് ആരെങ്കിലും പരിഹസിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല.

രണ്ടായിരത്തി ഇരുപത്തിനാലായിട്ടും വര്യേണ സാഹിത്യ മനോഭാവങ്ങളെ അറുത്തു മാറ്റാത്തവരുടെ നാവിൽ നിന്നേ ‘ഓടസാഹിത്യം’ എന്നൊക്കെയുള്ള പ്രയോഗങ്ങൾ വരൂ..

ഞാനെന്റെ ഓടസാഹിത്യമെഴുത്ത് തുടങ്ങിയത് ഫേസ്ബുക്കിൽ വൈകി വന്നതിന് ശേഷമല്ല.

ആദ്യമായി ഞാനെന്റെ ഓടസാഹിത്യമെഴുത്ത് തുടങ്ങുന്നത് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്.അക്കാലത്തെ എന്റെ നോട്ട് ബുക്കുകളിൽ ജീവിത നാറ്റങ്ങൾ നെറഞ്ഞ സ്വന്തം ഓടസാഹിത്യമായിരുന്നു.

ടീച്ചർമാർ പഠിപ്പിച്ചു തന്ന മലയാളവും ഇസ്റ്ററിയും, രചതന്ത്രവും, ഫയോളജിയും ചാമൂഹ്യ സാസ്ത്രവും,ഗുണിതസാസ്ത്രവും നോട്ട്ബുക്കിൽ പകർത്താൻ സമയം ഗിട്ടിയില്ല.

വാപ്പയുടെ രണ്ടാം കെട്ടിലെ ആദ്യമകനായ ഞാൻ വിശന്ന് കലങ്ങി ഓടകളിൽ നിന്നൊഴുകി വരുന്ന എച്ചിലുകൾ പെറുക്കി സംസ്കരിച്ച് തിന്നിട്ടുണ്ട്.എട്ടാംക്ലാസിൽ പഠിക്കുമ്പോഴുള്ള ആ ഓടച്ചാപ്പാടനുഭവം ഞാൻ ഒരു കബ്തയാക്കി.ആരെയും കാണിച്ചില്ല.( ഭാവിയിൽ കാണിക്കും)

ഓടകളിൽ നിന്നൊഴുകി വരുന്ന നിക്കറും ഉടുപ്പും എന്റെ നാണം മറച്ചിട്ടുണ്ട്.
പത്താംക്ലാസിൽ പഠിക്കുമ്പോഴുള്ള
ആ ഓടവസ്ത്രാനുഭവവും ഞാൻ കബ്തയാക്കി.അതും ആരെയും കാണിച്ചില്ല. ( ഭാവിയിൽ കാണിക്കും )

കരിമഠം കോളനിയിലെ ഓടകളിൽ നിന്നൊഴുകി വരുന്ന എച്ചിലുകളെ ഞാൻ ബഹുമാനിച്ചിരുന്നു.ഓം പ്രകാശ് വാൽമീകിയുടെ ‘എച്ചിൽ ‘ എന്ന ആത്മകഥ എനിക്ക് പ്രിയപ്പെട്ടതായി തീർന്നതും അതുകൊണ്ടു തന്നെ.

ഓടസാഹിത്യമെഴുതുന്നതിനിടയ്ക്ക് ഞാൻ മലയാള, ഇന്ത്യൻ സാഹിത്യവും, ലോകസാഹത്യവും ഗൗരവമായ് വായിക്കാൻ ( പഠിക്കാൻ)തന്നെ തീരുമാനിച്ചു.

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ സ്കൂളിലായിരുന്നു ആദ്യം കയറിയത്.
ബഷീറുപ്പുപ്പ എന്നെ പലതും പഠിപ്പിച്ചു..

ഇന്ദ്രധനുസ്സിലെ പവിഴതന്ത്രികൾ, മഹാമേരുവാം ഹിമാലയം, ശ്രീകോവിലിലെ രഥചക്രം എന്നീ രാജകീയ പേരുകളാൽ മലയാളസാഹിത്യപുസ്തകങ്ങൾ വിലസുമ്പോൾ ബഷീറുപ്പുപ്പ ബഷീറുപ്പുപ്പയുടെ വിശ്വസാഹിത്യ പുത്തകത്തിന്റെ പേര് വളരെ വളരെ ലാളിത്യമുള്ള പാത്തുമ്മയുടെ ആടെന്നാക്കുന്നു.കൃതിയുടെ പേരിലെ ലാളിത്യം പോലെ കൃതിയുടെ ഉള്ളടക്കത്തിൽ അതിലും ലളിതമായ ഭാഷ ചാർത്തിയും മലയാള നിഘണ്ടുകൾക്ക് അപരിചിതമായ ലളിത വാക്കുകളുപയോഗിച്ചും സാധാരണ വായനക്കാരെയും വിശ്വസാഹിത്യ പുസ്തകങ്ങളുടെ വായനക്കാരെയും അമ്പരിപ്പിക്കുന്നു.എന്ത് നല്ല ബഷീർ സാഹിത്യസ്കൂൾ!( ആയിരം ആർ .ഇ. ആഷർമാർക്ക് ബഷീറിനെ വിവർത്തനം ചെയ്യാനാവില്ല)

രണ്ടാമത് വി. കെ എന്നിന്റെ സ്കൂളിൽ കയറി.മൂന്നാമത് എം. പി. നാരായണപ്പിള്ളയുടെ സ്കൂളിൽ കയറി.
4 മേതിൽ
5 പി. അയ്യനേത്ത്
6 ലളിതാംബിക അന്തർജനം
7 പൊയ്കയിൽ അപ്പച്ചൻ
8 മോയിൻകുട്ടി വൈദ്യർ,
ഒമ്പത് സ്കൂളുകളിലൊക്കെ കയറി കഴിഞ്ഞപ്പോൾ വായനാശാലകളിലിരുന്ന ദസ്തയോവ്സ്ക്കിയും റോബർട്ടോ ബൊലോനയും ഡിലൻ തോമസും ഡേവിഡ് ഫോസ്റ്റർ വാലസും
മഹ്ഫൂസും ഡോണി മോറിസനും ആലീസ് മൺറോയും തുടങ്ങി ലോകസാഹിത്യത്തിലെ ഒരുവിധമുള്ള കുണാണ്ഡ്റൻമാരും കുണാണ്ഡ്റികളും വായനയുടെ വളയം തിരിച്ച് പല ദിക്കിലും പോകാൻ പഠിപ്പിച്ചു.

പിന്നെ ഫിന്നെ തോന്നി എനിക്കും എന്റെ ഓടവിശ്വസാഹിത്യമെഴുതിയാലെന്താന്ന്?

പത്താംക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾസുവനീറിൽ ആദ്യമായി അച്ചടിച്ച ഒരു കബ്തയോടെ ആത്മവിശ്വാസം വർദ്ധിച്ചു .സാഹിത്യം ആരുടെയും കുത്തകയല്ലെന്നും സാഹിത്യം ഒരുത്തന്റെയും ഒരുത്തിയുടെയും വരേണ്യവായിൽ നിന്നും ഒഴുകി വന്നതല്ലെന്നും സാഹിത്യത്തെ ഓടയിലെ നാറ്റങ്ങളിൽ നിന്നും സൃഷ്ടിക്കാനാവുമെന്നും പഠിച്ചെടുത്തു.

ഇതുവരെ എന്റേതായി മൂന്ന് ഓടസാഹിത്യകൃതികൾ പുറത്തിറങ്ങി.
1 ഏഴ് മുറികളിൽ കവിത
2 എൻറൊ
3 മാജിക്കൽ സ്ട്രീറ്റിസം .

4 ജെj
5 തെരുക്കുറൾ
6 ബ്ലാക്ക് റോക്ക്
7 കെല്ലി എന്നീ ഓടസാഹിത്യ പുത്തകങ്ങൾ
വരാൻ പോകുന്നു.

മലയാളത്തിലെ ഭീമൻ പ്രസാധകരായ ഡി. സി. ബുക്സ് എന്റെ കബ്താ പുത്തകം ചെയ്യാമെന്ന് വാക്ക് തന്ന് ഒന്നര വർഷം കാത്തിരിപ്പിച്ചിട്ട് ഭാഷയിലും കബ്തയിലും വാക്കുകളുടെ തെരഞ്ഞെടുപ്പിലും ഞാൻ കാണിക്കുന്ന ബോധപൂർവ്വ പരൂഷണങ്ങളെ ഉൾക്കൊള്ളാനാവാതെ തിരികെ അയച്ചു തന്നു.(ഭാവിയിൽ ഡി. സി. എന്റെ പുത്തകം ചെയ്തേക്കാം!)

എന്റെ തോളിൽ കയ്യിട്ട് നടക്കുന്ന പല യുവകവികൾക്കും ഡി. സിയടക്കമുള്ള പ്രമുഖ പ്രസാധകർ അവസരം കൊടുക്കുന്നത് കാണുമ്പോൾ തെരുവിന്റെയും ഓടകളുടെയും നാറ്റങ്ങളുടെയും ജാതീയതയുടെയും മതത്തിന്റെയും പേരിൽ എന്നെ മാറ്റി നിർത്തുന്നുണ്ടോയെന്ന സംശയമുദിക്കുന്നു.
അതോ വർത്തമാന
‘നാട്’കാലാവസ്ഥയിൽ എനിക്ക് റാസിയെന്ന മുസ്ലിം പേരുള്ളത് കൊണ്ടോ?

ഇമ്മായിരി ഗ്രുമ്മാക്കികൾ ഉള്ളിലൊതുക്കി
ജീവിതത്തിലെയും ഓടസാഹിത്യമെഴുത്തുകളിലേയും ലാഭനഷ്ടങ്ങളുടെ കണക്ക് നോക്കാതെ
വരേണ്യസാഹിത്യ നിർവ്വചനങ്ങളിലഭിരമിച്ച് ദൃ’തങ്ക’പുളഹിതരാകുന്നവരെ പ്രകോപിപ്പിച്ച് ഞാനെന്റെ സാഹിത്യബന്ധം ഇവിടെ തുടരും..ഇല്ലെങ്കിൽ തെരുവിലെ തെമ്മാടി റാസി മാത്രമായി പോകും ഞ്യാൻ ഓർക്കുക.

നബി :- റാസിയുടെ സഹിത്യപാരമ്പര്യം നാലാം നൂറ്റാണ്ടിലെ തെരുവ് ‘ഓടയ്’കളിൽ നിന്നാരംഭം വിമർശകരേ..

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

സ്പെയർപ്പാർട്ട്

Next Post

ഗൾഫ് പ്രവാസലോകത്തെ ഫാമിലി ജീവിതം

റാസി

റാസി

കവി, എഴുത്തുകാരൻ, തിരുവനന്തപുരത്ത് തെരുവ് തൊഴിലാളിയാണ്.

Next Post
ഗൾഫ് പ്രവാസലോകത്തെ ഫാമിലി ജീവിതം

ഗൾഫ് പ്രവാസലോകത്തെ ഫാമിലി ജീവിതം

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact